ചെന്നൈ: സനാതന ധര്‍മ്മത്തിനെതിരെ പോരാടാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് ഐ.എൻ.ഡി.ഐ.എ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്ന് തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി.സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും യുവജന ക്ഷേമ വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പൊൻമുടിയുടെ വിവാദ പരാമര്‍ശം.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘മാദ്ധ്യമങ്ങളിലൂടെയടക്കം സനാതന ധര്‍മ്മത്തെ എതിര്‍ക്കുകയെന്നതാണ് നമ്മുടെ തത്വം. ഞങ്ങള്‍ ഇതിനോടകം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യ എന്നത് സനാതന ധര്‍മ്മത്തിനെതിരെ രൂപീകരിച്ച ഒരു സഖ്യമാണ്. നമ്മുക്ക് പലഅഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. എന്നാല്‍, സനാതന ധര്‍മ്മത്തെ എതിര്‍ക്കുന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. ഈ സഖ്യത്തിലെ എല്ലാവരും തുല്യത കൊണ്ടുവരാനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയിലുള്ള സമത്വത്തിനും ആഗ്രഹിക്കുന്നു. ഇന്ത്യാ സഖ്യം രൂപീകരിച്ച 26 പാര്‍ട്ടികളുടെയും അജണ്ട ഇതാണ്. ഇത് നടക്കണമെങ്കില്‍ രാഷ്‌ട്രീയ ശക്തി വേണം’.

