രാജസ്ഥാനിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു.

ജയ്പുര്‍: രാജസ്ഥാനിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ ജ്യോതി മിര്‍ധയും സവായ് സിംഗ് ചൗധരിയും ബിജെപിയില്‍ ചേര്‍ന്നു.ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ നേതാക്കളുടെ ചുവടുമാറ്റം കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയായി. നാഗൗര്‍ മുൻ എംപിയായ ജ്യോതി മിര്‍ധ, അന്തരിച്ച കോണ്‍ഗ്രസ് നേതാവ് നാഥുറാം മിര്‍ധയുടെ കൊച്ചുമകളാണ്. പ്രമുഖ ജാട്ട് നേതാവായ നാഥുറാം മിര്‍ധ പലതവണ ലോക്സഭയിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാര്‍വാഡ് മേഖലയില്‍ മിര്‍ധ കുടുംബത്തിനു കാര്യമായ സ്വാധീനമുണ്ട്. ഡോക്ടറായ മിര്‍ധ 2009ല്‍ നാഗൗറില്‍ വിജയിച്ചു. 2019ല്‍ പരാജയപ്പെട്ടു. മുൻ ഐപിഎസ് ഓഫീസറായ സവായ് സിംഗ് ചൗധരി 2018ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നു.