ലിബിയയിലെ വെള്ളപ്പൊക്കം, നഗരത്തിന്റെ നാലിലൊന്നും വെള്ളപ്പാച്ചിലിൽ തകർന്നു.

ഡെർണ : കനത്ത മഴയിലും കൊടും കാറ്റിലും ലിബിയയിലെ അണകെട്ടുകൾ തകർന്നു . അണക്കെട്ടുകൾ തകരുകയും കെട്ടിടങ്ങൾ ഒലിച്ചുപോവുകയും ചെയ്ത കിഴക്കൻ തീരത്തിന്റെ നാലിലൊന്ന് ഭാഗത്തോളം തുടച്ചുനീക്കപെട്ടു.  മെഡിറ്ററേനിയൻ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ലിബിയയിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും 10,000 പേരെ കാണാതാവുകയും ചെയ്തു.

ഡെർണയിലെ ഒരു മുതിർന്ന ഡോക്ടർ റോയിട്ടേഴ്സിനോട്  പറഞ്ഞതനുസരിച്ച് 2,000-ലധികം ആളുകൾ മരിച്ചു, പ്രാദേശിക ടെലിവിഷൻ ഉദ്ധരിച്ച കിഴക്കൻ ലിബിയ ഉദ്യോഗസ്ഥർ 5,000 ന് മുകളിലാണ് മരണം കണക്കാക്കുന്നത്.

ഏകദേശം 125,000 നിവാസികലാണ് ഡ ർണയിൽ ഉള്ളത് .

നഗരത്തിലെ രണ്ട് ജില്ലകളിൽ ഒന്നിൽ 1,700 പേരും മറ്റൊന്നിൽ 500 പേരും മരിച്ചതായി വഹ്ദ ആശുപത്രി ഡയറക്ടർ മുഹമ്മദ് അൽ ഖാബിസി പറഞ്ഞു.

ആശുപത്രി ഇടനാഴികളിൽ നിരവധി മൃതദേഹങ്ങൾ നിലത്താണ് കിടക്കുന്നതെന്ന്  റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു.