തമിഴ്നാട്ടിൽ ഇപ്പോഴും ജാതി വിവേചനം നടക്കുന്നു; ഗവർണർ .

ചെന്നെ: തമിഴ്‌നാട്ടില്‍ ഇപ്പോഴും ജാതി വിവേചനം വ്യാപകമായി തുടരുന്നുവെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍എൻ രവി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജാതി വിവേചനം ഇപ്പോഴും തമിഴ്‌നാട്ടില്‍ രൂക്ഷണാണെന്ന് അടുത്ത കാലത്ത് നടന്ന് സംഭവങ്ങളെ ഉദ്ധരിച്ച്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.തഞ്ചാവൂരില്‍ തമിഴ് സേവാ സംഘം സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

തമിഴ്‌നാട്ടില്‍ യുവാക്കള്‍ക്കിടയില്‍ ജാതി ബാൻഡ് ധരിക്കുന്ന പ്രവണതയെ കൂടിവരികയാണ്. തങ്ങള്‍ ഈ ജാതിക്കാരാണെന്ന് പൊതു സമൂഹത്തില്‍ കാണിക്കുന്ന സ്വഭാവം വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സാമൂഹിക നീതിക്ക് വേണ്ടി വാദിക്കുന്നു എന്ന് നടിക്കുന്ന ഡിഎംകെ സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരം ആചാരങ്ങള്‍ നിലനില്‍ക്കുന്നത് വിരോധാഭാസമാണ്. സാമൂഹിക നീതിയെക്കുറിച്ച്‌ വലിയ വായില്‍ സംസാരിക്കുകയും അതില്‍ ഇത്രയധികം രാഷ്‌ട്രീയം കളിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് തമിഴ്‌നാട് ഭരിക്കുന്നത്. ജാതിയുടെ പേരില്‍ പേരില്‍ രാഷ്‌ട്രീയമുതലെടുപ്പ് നടത്തുകയാണ് അവരെന്നും ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു.