ഗാസ മുനമ്പില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു;ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍.

ഗാസ:ആശുപത്രികളിൽ അക്രമണം ശക്തമാക്കി ഇസ്രായേൽ . ഗാസയിലെ ആശുപത്രികള്‍ ഹമാസ് ഭീകരരുടെ താവളമാണെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഹമാസ് ഭീകരര്‍ ആശുപത്രികളെ സുരക്ഷിത താവളമാക്കുകയും രോഗികളെ കവചങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും ഇസ്രായേല്‍ ചൂണ്ടിക്കാട്ടുന്നു.ഗാസയുടെ മധ്യഭാഗത്തുള്ള മൂന്ന് ആശുപത്രികളെ ഒന്നൊന്നായി ലക്ഷ്യമാക്കി ഇസ്രായേല്‍ ടാങ്കുകള്‍ നീങ്ങുകയാണ്. ഇതിനിടെ ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡര്‍ അഹമ്മദ് സിയാം കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് പ്രഖ്യാപിച്ചു.ഗാസയിലെ റാന്തിസി ആശുപത്രിയില്‍ ആയിരത്തോളം ഗാസ നിവാസികളെ സിയാം ബന്ദികളാക്കിയിരുന്നുവെന്നാണ് വിവരം.  അതേസമയം, ഗാസ മുനമ്പില്‍ ഓരോ 10 മിനിറ്റിലും…

Read More

ലഷ്‌കർ-ഇ-തൊയ്ബയുടെ മുൻ കമാൻഡർ അക്രംഖാനെ അജ്ഞാതർ കൊന്നു.

ലാഹോർ :ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) മുൻ കമാൻഡർ അക്രം ഖാൻ വ്യാഴാഴ്ച പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. അജ്ഞാതരുടെ വെടിയേറ്റാണ് അക്രം ഖാൻ കൊല്ലപ്പെട്ടതെന്നാണ് വിവരം. അക്രം ഗാസി എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.  2018 മുതൽ 2020 വരെ എൽഇടി റിക്രൂട്ട്‌മെന്റ് സെല്ലിനെ നയിച്ച ഗാസി, പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തുന്നതിൽ പ്രശസ്തനായിരുന്നു. ഭീകര സംഘടനയുടെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു ഇയാൾ‍. അക്രം ഗാസി ദീർഘകാലമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളോട് അനുഭാവമുള്ള…

Read More

പാലസ്തീൻ പ്രസിഡണ്ടിന് നേരെ വധശ്രമം.

പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. മഹ്‌മൂദ് അബ്ബാസിനെ ലക്ഷ്യമിട്ട് വാഹനങ്ങള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം അക്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു . ഏറ്റുമുട്ടലില്‍ അബ്ബാസിന്റെ അംഗരക്ഷകരില്‍ ഒരാള്‍ക്ക് വെടിയേറ്റു.ആക്രമണത്തിന്റെ ഉത്തരവാദിത്തം വെസ്റ്റ് ബാങ്കിലെ ‘സണ്‍സ് ഓഫ് അബു ജന്‍ഡാല്‍‘ സംഘടന ഏറ്റെടുത്തിട്ടുണ്ട്.ഞായറാഴ്ച വെസ്റ്റ് ബാങ്കില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി മഹമൂദ് അബ്ബാസ് കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതില്‍ ഗാസയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ അബ്ബാസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ഒരു മാസമായി ഗാസയില്‍…

Read More

ഇസ്രായേൽ -ഹമാസ് യുദ്ധം; ഇന്ത്യക്ക് വൻ തൊഴിലവസരം.

ടെല്‍ അവിവ്: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയ ഫലസ്തീനികള്‍ക്ക് പകരം ഇന്ത്യാക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്.100,000 തൊഴിലാളികളെ വേണമെന്നാണ് ഇസ്രായേല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കപ്പെട്ട പതിനായിരക്കണക്കിന് ഫലസ്തീൻ തൊഴിലാളികള്‍ക്ക് പകരമായി 100,000 തൊഴിലാളികളെ ഉടനടി നല്‍കാൻ ഇസ്രായേല്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗള്‍ എക്സില്‍ കുറിച്ചു. കഴിഞ്ഞ മേയില്‍ 42,000 ഇന്ത്യൻ തൊഴിലാളികള്‍ക്ക് നിര്‍മാണ, നഴ്‌സിംഗ് മേഖലകളില്‍ ജോലി ചെയ്യാൻ അനുമതി നല്‍കുന്ന കരാറില്‍ ഇന്ത്യയും ഇസ്രായേലും…

Read More

പാക്കിസ്ഥാനിൽ ലഷ്‌കര്‍-ഇ-തൊയ്ബ നേതാവിന്റെ തലയറുത്തു ; കൊല്ലപ്പെട്ടത് ഇന്ത്യ തേടുന്ന കൊടും ഭീകരൻ .

ഇസ്ലാമാബാദ്: ലഷ്‌കര്‍-ഇ-തൊയ്ബ കമാൻഡറും 2018-ല്‍ ഇന്ത്യൻ സൈനിക ക്യാമ്ബിനുനേരെ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമായ ഖവാജ് ഷാഹിദ് എന്ന മിയ മുജാഹിദിനെ അജ്ഞാതരായ അക്രമികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.ശനിയാഴ്ചയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. പാക് അധീന കശ്മീരില്‍ ആയിരുന്നു സംഭവം. ഷാഹിദിന്റെ തട്ടിക്കൊണ്ടുപോകൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയെയും പാക് സൈന്യത്തെയും അങ്കലാപ്പിലാക്കിയിരുന്നു.  ഒരു ഗ്രൂപ്പും ഇതുവരെ ഈ പ്രവർത്തനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അടിക്കടി സംഭവിക്കുന്ന അജ്ഞാത കൊലപാതകങ്ങളുടെ പുറകിൽ ഇന്ത്യൻ ഏജൻസികളുടെ കൈകളാണെന്നാണ് പാക്ക് മാധ്യമങ്ങൾ…

Read More

യുദ്ധം രൂക്ഷം ;ഗാസ രണ്ടായി പിളർന്നു.

ജെറുസലേം: കരയുദ്ധം തുടങ്ങിയതോടെ ഗാസ നഗരത്തെ വളഞ്ഞ് രണ്ടായി വിഭജിച്ചതായി ഇസ്രയേൽ സൈന്യം. ഇത് മൂന്നാം തവണയാണ് ഗാസയിലെ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും ഇസ്രയേൽ തകർക്കുന്നത്. അതിനിടെ, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പലസ്‌തീൻ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ ഇറാഖിൽ അപ്രതീക്ഷിത സന്ദർശനവും നടത്തി.ഗാസയിൽ നാലാഴ്‌ചയിലേറെ നീണ്ട യുദ്ധത്തിൽ 9770 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിൽ ഹമാസ് തീവ്രവാദികൾ 1,400ലധികം ആളുകളെ കൊല്ലുകയും…

Read More

ഹമാസ് നേതാവിന്റെ വീട് ഇസ്രായേൽ ബോംബിട്ട് തകർത്തു.

ഗാസ്സ സിറ്റി: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ ഗസ്സയിലെ വീട് ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തു.ഹമാസുമായി ബന്ധപ്പെട്ട അൽ-അഖ്സ റേഡിയോയാണ് ശനിയാഴ്ച സംഭവം റിപ്പോർട്ട് ചെയ്തത്. ഹനിയ്യ നിലവില്‍ ഗസ്സക്ക് പുറത്താണ്.ബന്ധുക്കള്‍ ഈ സമയം വീട്ടിലുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. 2019ല്‍ ഗസ്സ വിട്ട ഹനിയ്യ തുര്‍ക്കിയ, ഖത്തര്‍ രാജ്യങ്ങളിലായാണ് കഴിയുന്നത്. 2014 ലും 2021 ലും ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിന്റെ വീട് മുമ്പ് തകർന്നിരുന്നു.കഴിഞ്ഞ ബുധനാഴ്ച അദ്ദേഹം നടത്തിയ ടെലിവിഷൻ പ്രഭാഷണത്തില്‍ ഇസ്രായേല്‍…

Read More

വാഗനർഗ്രൂപ്പ് വീണ്ടും സജീവമാകുന്നു.

മോസ്കോ:റഷ്യൻ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ് വീണ്ടും അംഗങ്ങളുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചു. തലവൻ യെവ്ജെ‌നി പ്രിഗോഷിന്റെ മരണത്തിന് പിന്നാലെ റിക്രൂട്ടിംഗ് അടക്കമുള്ള പ്രവര്‍ത്തികള്‍ വാഗ്നര്‍ നിറുത്തിവച്ചിരിക്കുകയായിരുന്നു.പ്രിഗോഷിന്റെ 25കാരനായ മകൻ പവല്‍ പ്രിഗോഷിൻ വാഗ്നര്‍ ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നാണ് ചില റഷ്യൻ മാദ്ധ്യമങ്ങള്‍ നല്‍കുന്ന വിവരം. വാഗ്നറിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന വിവരം ഒരു റഷ്യൻ മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. പേം, നോവോസിബിര്‍സ്ക് മേഖലകളിലാണ് നിലവില്‍ വാഗ്നറിന്റെ റിക്രൂട്ട്മെന്റ് പ്രക്രിയ നടക്കുന്നത്. വാഗ്നറിന്റെ മേല്‍നോട്ടം റഷ്യൻ പ്രതിരോധ മന്ത്രാലയം ഏറ്റെടുത്തേക്കുമെന്നടക്കമുള്ള റിപ്പോര്‍ട്ടുകള്‍…

Read More

ഇസ്രായേലുമായിട്ടുള്ള എല്ലാ ബന്ധവും മുസ്ലിം രാജ്യങ്ങൾ ഉപേക്ഷിക്കണം;ആയത്തുള്ള അലി ഖമീനി.

ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള എല്ലാം വ്യാപാരവും മുസ്ലീം രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി.എണ്ണയുള്‍പ്പെടയുള്ള വ്യാപാരങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന പാശ്ചാത്യ സര്‍ക്കാരുകളെയും ഖമീനി വിമര്‍ശിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, യു.എസ് എന്നീ രാജ്യങ്ങളുടെ പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം.”ഗാസയിലെ ജനങ്ങളെ സമ്മര്‍ദത്തിലാക്കുന്നവര്‍ ആരെന്നത് മുസ്ലിം ലോകം മറക്കരുത്. അത് സയണിസ്റ്റ് ഭരണകൂടം മാത്രമല്ല”ഖമീനി പറഞ്ഞു.

Read More

ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന് ചുക്കാൻ വഹിച്ച ഭീകരനെ വധിച്ചെന്ന് ഇസ്രയേൽ .

ഗാസയിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ ബോംബാക്രമണം നടത്തി.അക്രമത്തിൽ കമാൻഡർ കൊല്ലപ്പെട്ടു . ഗാസ: ഇസ്രായേൽ ഭീകരാക്രമണം നടത്തിയ  ഒരു മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍. ഹമാസിന്റെ സെന്‍ട്രല്‍ ജബാലിയ ബറ്റാലിയന്‍ കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ(ഐഡിഎഫ്) അവകാശവാദം. ഗാസ മുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബിയാരി കൊല്ലപ്പെട്ടത്.പ്രദേശത്തെ ഹമാസിന്റെ കേന്ദ്രം തകര്‍ത്തെന്നും ബിയാരിക്കൊപ്പമുണ്ടായിരുന്ന ഒട്ടേറെ ഭീകരരെ വധിച്ചെന്നും ഐഡിഎഫ് എക്‌സിലൂടെ അറിയിച്ചു. സാധാരണക്കാര്‍ അവരുടെ സുരക്ഷയ്ക്കായി തെക്കൻ…

Read More