25 ബന്ധികളെ ഹമാസ് മോചിപ്പിച്ചു;മോചനം ലഭിച്ചവരിൽ വിദേശ പൗരന്മാരും .ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിനെ തുടർന്ന് . വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ 25 ബന്ദികളെ ഹമാസ് മോചിപ്പിച്ചു സുരക്ഷാ വകുപ്പും വിദേശകാര്യ മന്ത്രാലയവും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 12 തായ് ബന്ദികൾ ഉൾപ്പെടെയാണ് 25 പേരെ വിട്ടയച്ചത്. എംബസി ഉദ്യോഗസ്ഥർ ഒരു മണിക്കൂറിനുള്ളിൽ അവരെ കൊണ്ടുപോകാനുള്ള മുന്നൊരുക്കങ്ങൾ നടത്തും. അതേസമയം 12 പൗരന്മാരെ വിട്ടയച്ചതായി സുരക്ഷാ വകുപ്പും ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചതായി തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രേതാ തവിസിൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ഇവരുടെ പേരും വിശദാംശങ്ങളും വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ബന്ദികളാക്കിയ 13 ഇസ്രയേല്‍ പൗരന്‍മാരെ റെഡ് ക്രോസിന് കൈമാറിയതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ ഈജിപ്ത് അതിര്‍ത്തിവഴി ഗാസയില്‍ നിന്ന് പുറത്തുവരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.കരാര്‍ അടിസ്ഥാനത്തില്‍, ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന 39 പലസ്തീൻ തടവുകാരെ ഉടൻ മോചിപ്പിക്കുമെന്നാണ് സൂചന. കൂടാതെ, താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഗാസയിലേക്ക് 90 ട്രെക്കുകള്‍ സഹായവുമായി അതിര്‍ത്തി കടന്നെത്തിയിട്ടുണ്ട്. ഇസ്രയേല്‍ സഹകരിക്കുന്നിടത്തോളം കാലം ഉടമ്ബടിയുടെ നിബന്ധനകള്‍ പാലിക്കാൻ ഹമാസ് പ്രതിജ്ഞാബദ്ധരാണെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ ഹ്രസ്വ വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു.
25 ബന്ധികളെ ഹമാസ് മോചിപ്പിച്ചു;മോചനം ലഭിച്ചവരിൽ വിദേശ പൗരന്മാരും .

