ഞാൻ കരുണാനിധിയുടെ കൊച്ചുമകൻ; മാപ്പ് പറയില്ലെന്ന് ഉദയനിധി.

ചെന്നെ:സനാതനധർമ പരാമർശത്തില്‍ മാപ്പ് പറയില്ലെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഇക്കാര്യത്തില്‍ കോടതി ആവശ്യപ്പെട്ടാലും മാപ്പ് പറയില്ല.ഞാൻ കരുണാനിധിയുടെ കൊച്ചുമകനാണ്. പെരിയാറും അണ്ണാദുരൈയും പറഞ്ഞതാണ് താൻ ആവർത്തിച്ചതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. തന്റെ വാക്കുകളില്‍ നിന്നും ഒരു മാറ്റവുമില്ല. അത് തിരുത്താനും മാപ്പ് പറയാനും തയ്യാറല്ലെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. മലേറിയയും, കൊവിഡും പോലെയുള്ള പകര്‍ച്ച വ്യാധികളെ പോലെ സനാതന ധര്‍മത്തെയും തുടച്ചു നീക്കണമെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച സാഹിത്യ…

Read Full News

എംകെ സ്റ്റാലിന്റെ അമേരിക്കൻ സന്ദർശനം;2600 കോടിയുടെ നിക്ഷേപ നേട്ടം.

ചെന്നൈ:മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ അമേരിക്കൻ സന്ദർശനത്തിനിടെ അമേരിക്കൻ കമ്പനികളുമായി 2,600 കോടി രൂപയുടെ നിക്ഷേപ കരാറുകൾ ഉറപ്പിച്ചതായി തമിഴ്‌നാട് സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. സംസ്ഥാനത്തിൻ്റെ വ്യാവസായിക-സാമ്പത്തിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള കരാറുകൾ സെപ്തംബർ 9 ന് ചിക്കാഗോയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. ഇലക്‌ട്രോണിക്‌സ് നിർമ്മാണ സേവനങ്ങളിലെ ആഗോള തലവനായ ജാബിലുമായും ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ഓട്ടോമേഷൻ കമ്പനികളിലൊന്നായ റോക്ക്‌വെൽ ഓട്ടോമേഷനുമായും ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഈ കരാറുകൾ 2,666 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും 5,365 തൊഴിലവസരങ്ങൾ…

Read Full News

‘ദൈവം രാമൻ്റെ അസ്തിത്വത്തിന് തെളിവില്ല’: തമിഴ്‌നാട് മന്ത്രി എസ്.എസ്.ശിവശങ്കർ.

ചെന്നൈ: ഭഗവാൻ ശ്രീരാമൻ ജീവിച്ചിരുന്നതിന് ചരിത്രപരമായ തെളിവുകളില്ലെന്ന വിവാദ പരാമർശവുമായി തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കർ. ചോള ഭരണാധികാരിയായിരുന്ന രാജേന്ദ്ര ചോളന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്‌ അരിയലൂരില്‍ നടന്ന ചടങ്ങിലാണ് ഡി.എം.കെ മന്ത്രിയുടെ പരാമർശം. ശ്രീരാമൻ ജീവിച്ചതിന് തെളിവുകളോ ചരിത്രരേഖകളോ ഇല്ലെന്ന് പറഞ്ഞ മന്ത്രി, രാമനെ അവതാരം എന്നാണ് വിളിക്കുന്നതെന്നും എന്നാല്‍ ഒരു അവതാരം ജനിക്കില്ലെന്നും കൂട്ടിച്ചേർത്തു. നമ്മെ തെറ്റിദ്ധരിപ്പിക്കാനും നമ്മുടെ ചരിത്രം മറയ്ക്കാനും മറ്റൊരു ചരിത്രത്തെ ശ്രേഷ്ഠമായി അവതരിപ്പിക്കാനുമാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘നമ്മുടെ നാടിന്റെ അഭിമാനമായിരുന്ന…

Read Full News

കച്ചത്തീവ് ദ്വീപ് വിവാദം കത്തി പടരുന്നു;ദ്വീപ് ഇന്ത്യയ്ക്ക് നഷ്ടപ്പെടാൻ കാരണം കോൺഗ്രസിന്റെ പിടിപ്പുകേടെന്ന് മോദി.

ചെന്നൈ:കച്ചത്തീവ് ദ്വീപ് വിവാദത്തില്‍ കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി.1974ല്‍ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് കച്ചത്തീവ് ശ്രീലങ്കക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന വിവരാവകാശ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണിത്. ഞെട്ടിപ്പിക്കുന്ന വിവരമാണിതെന്നും ഇതിലൂടെ രാജ്യത്തിന്റെ അഖണ്ഡതയും താത്പര്യങ്ങളും ദുര്‍ബലപ്പെടുത്തുകയാണ് അന്നത്തെ വലിയ പാര്‍ട്ടി ചെയ്തതെന്നും മോദി ആരോപിച്ചു. “ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കുകയും ജനങ്ങളുടെ മനസ്സിൽ വീണ്ടും ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്- കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല!”‘ഹൃദയശൂന്യമായ നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്….

Read Full News

തമിഴ് നടൻ  ഡാനിയൽ ബാലാജി അന്തരിച്ചു.

ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം താരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു.  48 കാരനായ നടൻ്റെ പെട്ടെന്നുള്ള മരണം തമിഴ് സിനിമാലോകത്തെയും ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ്. മൃതദേഹം സംസ്‌കരിക്കുന്നതിനായി പുരശൈവാക്കത്തെ വീട്ടിലേക്ക് കൊണ്ടുപോയി. കമൽഹാസൻ്റെ പൂർത്തിയാകാത്ത ‘മരുതുനായക’ത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജരായാണ് ഡാനിയൽ ബാലാജി തൻ്റെ കരിയർ ആരംഭിച്ചത്. തുടർന്ന് അദ്ദേഹം രാധിക ശരത്കുമാറിൻ്റെ ‘ചിത്തി’യിലൂടെ ടെലിവിഷനിലേക്ക് മാറി, അവിടെ അദ്ദേഹത്തിൻ്റെ കഥാപാത്രത്തിന് ഡാനിയൽ എന്ന് പേരിട്ടു…

Read Full News

സുപ്രീം കോടതിയുടെ ഉഗ്രശാസനം; പൊന്മുടിയുടെ സത്യപ്രതിജ്ഞ ഇന്ന് .

ചെന്നൈ: തമിഴ്‌നാട്ടില്‍ കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച്‌ ഗവര്‍ണര്‍. ഉച്ചകഴിഞ്ഞ് 3.30 ന് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ.സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതോടെയാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി വഴങ്ങിയത്. തീരുമാനം ഗവര്‍ണര്‍ അറ്റോർണി ജനറല്‍ മുഖേന കോടതിയെ അറിയിച്ചു. പൊന്മുടിയെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതില്‍ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് അന്ത്യശാസനം നല്‍കിയത്. ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

Read Full News

തമിഴ്നാട്ടിൽ ഇടത് പാർട്ടികളുടെ മണ്ഡലങ്ങളുടെ ലിസ്റ്റ് ആയി.

ചെന്നൈ: തമിഴ്നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വത്തിലുള്ള  സഖ്യത്തിന്റെ ഭാഗമായ സി.പി.എമ്മും സി.പി.ഐയും രണ്ടു വീതം സീറ്റില്‍ മത്സരിക്കും.സി.പി.എം മധുര, കോയമ്ബത്തൂർ മണ്ഡലങ്ങളിലും സി.പി.ഐ തിരുപ്പൂർ, നാഗപട്ടണം മണ്ഡലങ്ങളിലുമാണ് മത്സരിക്കുക. കഴിഞ്ഞതവണ ഇരു സീറ്റിലും രണ്ടു പാർട്ടികളും വിജയിച്ചിരുന്നു. ഇതിനു പുറമെ മുസ്‍ലിം ലീഗിനും കെ.എം.ഡി.കെക്കും ഓരോ സീറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന സഖ്യം കഴിഞ്ഞതവണ ആകെയുള്ള 39 സീറ്റില്‍ 38ഉം നേടിയിരുന്നു. തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെ നയിക്കുന്ന സഖ്യത്തില്‍ കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, വിടുതലൈ ചിരുതൈഗല്‍…

Read Full News

പുതിയ രാഷ്ട്രീയ പാർട്ടിയുമായ് തമിഴ് നടൻ വിജയ്.

ചെന്നെ:പുതിയ ദ്രാവിട രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് വിജയ്. ‘തമിഴ് വെട്രി കഴകം’ എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പാർട്ടീ രൂപീകരണ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ അദ്ദേഹം പാർട്ടിയുടെ പേര് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പാർട്ടീ രൂപീകരണവുമായി ബന്ധപ്പെട്ട് വിജയ് ഒരു പ്രസ്താവനയും പുറത്തിറക്കിയിരുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന…

Read Full News

‘പിക്‌നിക് സ്‌പോട്ട് അല്ല’:  ക്ഷേത്രങ്ങളിൽ അഹിന്ദുക്കളുടെ പ്രവേശനം സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ:ക്ഷേത്രത്തിനുള്ളിലേക്കുള്ള പ്രവേശനം വിശ്വാസികള്‍ക്ക് മാത്രമായിരിക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തില്‍ സ്ഥിതി ചെയ്യുന്ന കൊടിമരത്തിനപ്പുറം അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകള്‍ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശം നല്‍കി. പഴനി ക്ഷേത്രം ഒരു വിനോദസഞ്ചാരകേന്ദ്രമല്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങള്‍ ഭരണഘടനയുടെ ആർട്ടിക്കിള്‍ 15ന്‍റെ പരിധിയില്‍ വരുന്നില്ലെന്ന് ഉത്തരവ് ഊന്നിപ്പറഞ്ഞു. അതിനാല്‍ അഹിന്ദുക്കള്‍ക്കുള്ള പ്രവേശന നിയന്ത്രണം അനുചിതമാണെന്ന് പറയാനാവില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച്‌ ക്ഷേത്രംപരിപാലിക്കണമെന്നും കോടതി അധികൃതർക്ക് നിർദ്ദേശം…

Read Full News

66 ഏക്കറിലായി ജെല്ലിക്കെട്ട് വേദി ; കോടികളുടെ പ്രോജക്ട് ഉദ്ഘാടനം ചെയ്തു.

ചെന്നൈ:തമിഴ്നാട്ടിൽ കോടികളുടെ ജെല്ലിക്കെട്ട് വേദിഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തന്റെ പിതാവും അന്തരിച്ച ഡിഎംകെ സ്ഥാപക നേതാവുമായ എം കരുണാനിധിയുടെ പേരിലാണ് സ്‌റ്റേഡിയം. കീലക്കരൈയിലെ കലൈഞ്ജര്‍ ശതാബ്ദി ജല്ലിക്കെട്ട് അരീന 5000 കാണികളെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ 44 കോടി രൂപ ചെലവഴിച്ച് 66 ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം നടത്തിയത്. 2014ല്‍ സംസ്ഥാനത്ത് ജെല്ലിക്കെട്ട് നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും മൂന്ന് വര്‍ഷത്തിന് ശേഷം ചെന്നൈയിലെ മറീനയില്‍ ജല്ലിക്കെട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് വന്‍ ജനകീയ പ്രതിഷേധം…

Read Full News