തമിഴ്നാട്ടിൽ ഇടത് പാർട്ടികളുടെ മണ്ഡലങ്ങളുടെ ലിസ്റ്റ് ആയി.

ചെന്നൈ: തമിഴ്നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വത്തിലുള്ള  സഖ്യത്തിന്റെ ഭാഗമായ സി.പി.എമ്മും സി.പി.ഐയും രണ്ടു വീതം സീറ്റില്‍ മത്സരിക്കും.സി.പി.എം മധുര, കോയമ്ബത്തൂർ മണ്ഡലങ്ങളിലും സി.പി.ഐ തിരുപ്പൂർ, നാഗപട്ടണം മണ്ഡലങ്ങളിലുമാണ് മത്സരിക്കുക. കഴിഞ്ഞതവണ ഇരു സീറ്റിലും രണ്ടു പാർട്ടികളും വിജയിച്ചിരുന്നു. ഇതിനു പുറമെ മുസ്‍ലിം ലീഗിനും കെ.എം.ഡി.കെക്കും ഓരോ സീറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന സഖ്യം കഴിഞ്ഞതവണ ആകെയുള്ള 39 സീറ്റില്‍ 38ഉം നേടിയിരുന്നു.

തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെ നയിക്കുന്ന സഖ്യത്തില്‍ കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, വിടുതലൈ ചിരുതൈഗല്‍ കച്ചി (വി.സി.കെ), എം.ഡി.എം.കെ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐ.യു.എം.എല്‍), കൊങ്കു ദേശിയ മക്കള്‍ കച്ചി (കെ.ഡി.എം.കെ) എന്നീ കക്ഷികളാണുള്‍പ്പെടുന്നത്.