ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ സെക്രട്ടറി അടക്കം 300 ഓളം പേർ ബിജെപിയിൽ ചേർന്നു.

ഗുവാഹത്തി: ആസാമില്‍ ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്‍ (എഎഎസ്‌യു) മുന്‍ സെക്രട്ടറി ഉള്‍പ്പെടെ മുന്നൂറോളം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.ഇവരിൽ മുൻ എഎഎസ്‌യു നേതാവും കോൺഗ്രസിലെ മുൻ എംപിയുമായ കിരിപ് ചലിഹയുടെ മകനുമായ ദേബ്യജ്യോതി മേധിയും ബിജെപിയിൽ ചേർന്നു.ഗുവാഹത്തിയിലെ സംസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭബേഷ് കലിത, മന്ത്രി പിജൂഷ് ഹസാരിക, മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് എഎഎസ്‌യു നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പല…

Read Full News

മതത്തെയും പുരോഹിതരെയും അവഹേളിച്ചു; അസമിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ

ഹിന്ദു മതവിശ്വാസികള്‍ക്കും, സന്യാസിമാര്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എയെ അറസ്റ്റ് ചെയ്തു.അസമിലെ ജലേശ്വര് അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയായ അഫ്താബുദ്ദീൻ മൊല്ലയാണ് അറസ്റ്റിലായ കോൺഗ്രസ് നേതാവെന്ന് അസം പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.അസം പൊലീസാണ് അറസ്റ്റ് ചെയ്തത്.നവംബര്‍ നാലിന് ഗോള്‍പാറ ജില്ലയില്‍ നടന്ന പൊതുയോഗത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്.കവർച്ച, കൊള്ള, ബലാത്സംഗം എന്നിവയിൽ മുസ്ലീങ്ങൾ ഒന്നാം സ്ഥാനത്താണ് എന്ന ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് തലവൻ ബദറുദ്ദീൻ അജ്മലിന്റെ…

Read Full News

ശൈശവ വിവാഹം; നടപടി വീണ്ടും കടിപ്പിച്ച് ഹിമന്ത..

ദിസ്പൂര്‍: ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശൈശവ വിവാഹത്തിനെതിരായ രണ്ടാം ഘട്ട നടപടി ആരംഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.രണ്ടാം ഘട്ടത്തില്‍ 3,000 പേര്‍ കൂടി അറസ്റ്റിലാകുമെന്ന് അദ്ദേഹം പറഞ്ഞു.”ആറുമാസം മുമ്പ്, അസമിൽ ശൈശവ വിവാഹത്തിന് 5,000 പേരെ ഞാൻ അറസ്റ്റ് ചെയ്തു,” ശർമ്മ പറഞ്ഞു. “ജി20 അവസാനിക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. ഇനി അടുത്ത 10 ദിവസത്തിനുള്ളിൽ ശൈശവ വിവാഹത്തിന് 2000-3000 പുരുഷന്മാരെ ഞാൻ അറസ്റ്റ് ചെയ്യും. കാരണം നമ്മൾ അതിനെ [ശൈശവ വിവാഹം] ഉന്മൂലനം ചെയ്യണം. അങ്ങനെ…

Read Full News

ബഹു ഭാര്യത്വം നിരോധിക്കാൻ ബില്ലുമായി അസം.

ഗുവാഹത്തി: ബഹുഭാര്യത്വം നിരോധിക്കാൻ നീക്കവുമായി അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മയാണ് ഇതേക്കുറിച്ച്‌ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.ബഹുഭാര്യത്വവും ശൈശവ വിവാഹവും നിരോധിക്കുന്ന പുതിയ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനാണു നീക്കം നടക്കുന്നത്. ‘ലവ് ജിഹാദും’ ബില്ലിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ലിന്റെ കരട് അന്തിമഘട്ടത്തിലാണെന്ന് ഹിമാന്ത ബിശ്വശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. 45 ദിവസത്തിനകം ബില്‍ തയാറാകും. അടുത്ത ഡിസംബറില്‍ തന്നെ നിയമം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബഹുഭാര്യത്വം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാനായി നിയമസമിതി രൂപീകരിക്കുകയാണ് ആദ്യം…

Read Full News