ഹിന്ദു മതവിശ്വാസികള്‍ക്കും, സന്യാസിമാര്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എയെ അറസ്റ്റ് ചെയ്തു.അസമിലെ ജലേശ്വര് അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയായ അഫ്താബുദ്ദീൻ മൊല്ലയാണ് അറസ്റ്റിലായ കോൺഗ്രസ് നേതാവെന്ന് അസം പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.അസം പൊലീസാണ് അറസ്റ്റ് ചെയ്തത്.നവംബര്‍ നാലിന് ഗോള്‍പാറ ജില്ലയില്‍ നടന്ന പൊതുയോഗത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്.കവർച്ച, കൊള്ള, ബലാത്സംഗം എന്നിവയിൽ മുസ്ലീങ്ങൾ ഒന്നാം സ്ഥാനത്താണ് എന്ന ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് തലവൻ ബദറുദ്ദീൻ അജ്മലിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് മൊല്ല ഇക്കാര്യം പറഞ്ഞത്. ഗുവാഹത്തിയില്‍ എംഎല്‍എ വസേദ് അലി ചൗധരിയുടെ വസതിയില്‍ നിന്നാണ് മൊല്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷന്‍ 295(എ)/ 153 എ(1)(ബി)/505(2) പ്രകാരം മൊല്ലയ്ക്കെതിരെ ദിസ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.’ഹിന്ദു ഉള്ളിടത്ത് തെറ്റുകളുണ്ട്പൂജാരിമാരും, സന്യാസിമാരും ബലാത്സംഗികളാണ്’ എന്നായിരുന്നു മൊല്ലയുടെ പ്രസ്താവന. നവംബര്‍ 5 ന് അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മൊല്ലയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
മതത്തെയും പുരോഹിതരെയും അവഹേളിച്ചു; അസമിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ

