അനന്ത്‌നാഗ്: ലഷ്‌കറെ ത്വയ്ബ കമാൻഡര്‍ ഉസൈര്‍ ഖാനെ സൈന്യം വധിച്ചു.കഴിഞ്ഞയാഴ്ച തെക്കൻ അനന്ത്‌നാഗ് ജില്ലയിലെ ഗഡോൾ വനമേഖലയിലാണ് ശക്തമായ ഏറ്റുമുട്ടൽ നടന്നത്. മൂന്ന് ഉദ്യോഗസ്ഥരുടെയും ഒരു സൈനികന്റെയും ജീവൻ അപഹരിച്ച ഏറ്റുമുട്ടൽ ജമ്മു കശ്മീരിലെ ഏറ്റവും ദൈർഘ്യമേറിയ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിലൊന്നാണ്.ഇതിലാണ് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡർ ഉസൈർ ഖാനും കൂട്ടാളിയും കൊല്ലപ്പെട്ടത്.
ഏഴ് ദിവസം നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് സൈന്യം ഇയാളെ വധിച്ചത്.ഇയാളുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ആയുധം കണ്ടെടുത്തെന്നും എ.ഡി.ജി.പി വിജയകുമാര്‍ പറഞ്ഞു. ഉസൈര്‍ ഖാനെ വധിച്ചതോടെ അനന്ത്‌നാഗിലെ ഏറ്റുമുട്ടല്‍ അവസാനിച്ചതായി എ.ഡി.ജി.പി അറിയിച്ചു.ഹെറോൺ, ഹെക്‌സാകോപ്റ്റർ, ഡ്രോണുകൾ, ക്വാഡ് കോപ്റ്ററുകൾ, ആർപിജികൾ, ഡ്രോൺ ഘടിപ്പിച്ച തോക്കുകൾ എന്നിവയുൾപ്പെടെയുള്ള ഏറ്റവും ആധുനികമായ ഗാഡ്‌ജെറ്റുകളാണ് ഏറ്റുമുട്ടലിന് സൈന്യം ഉപയോഗിച്ചത്.
സെപ്തംബർ 12 ലെ ആക്രമണത്തിന്റെ സൂത്രധാരകനാണ് 28 കാരനായ ഉസൈർ ഖാൻ .

