കാനഡക്കെതിരെക്കെതിരെ വിമർശനമായി ശ്രീലങ്ക .


കൊളംബോ: കാനഡക്കെതിരെ രൂക്ഷ വിമര്‍ശനവമായി ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി. ഒരു പരമാധികാര രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് അദ്ദേഹം കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കി.ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കാനഡയ്ക്കെതിരെ വിമര്‍ശനം നടത്തിയത്. ഭീകരര്‍ കാനഡയില്‍ സുരക്ഷിത താവളം കണ്ടെത്തുന്നുവെന്ന് അലി സാബ്രി ആരോപിച്ചു.

വടക്കേ അമേരിക്കൻ രാജ്യത്ത് ഭീകരര്‍ സുരക്ഷിത താവളം കണ്ടെത്തിയെന്നും കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.