ആട്ടിൻ പറ്റം നൂറ് കിലോ കഞ്ചാവ് തിന്നു തീർത്തു.


ആതന്‍സ്: കൊടുങ്കാറ്റില്‍ നിന്ന് രക്ഷനേടുന്നതിനായിയാണ് ആട്ടിന്‍പറ്റത്തെ ഗ്രീന്‍ ഹൗസില്‍ കയറ്റി നിര്‍ത്തിയത്.പിന്നലെ അപ്രതീക്ഷിത സ്വഭാവം കാണിച്ച്‌ ആട്ടിന്‍പറ്റം. ഈ സംഭവം അരങ്ങേറിയത് ഗ്രീസിലാണ്.സെപ്തംബര്‍ ആദ്യവാരം ഗ്രീസിനെ വലച്ച ഡാനിയേല്‍ കൊടുങ്കാറ്റില്‍ നിന്ന് രക്ഷ തേടാനാണ് ആട്ടിന്‍ പറ്റത്തെ ഇടയന്‍ സമീപത്തുണ്ടായിരുന്ന ഒരു ഗ്രീന്‍ ഹൌസില്‍ കയറ്റി നിര്‍ത്തിയത്. എന്നാല്‍ ഇടയന്‍കയറ്റി നിര്‍ത്തിയതാക്കട്ടെ മരുന്നിനായി കഞ്ചാവ് വളര്‍ത്തിയിരിക്കുന്ന ഗ്രീന്‍ ഹൗസിലും.

വിശന്ന് വലഞ്ഞ ആട്ടിന്‍കുട്ടികളാവട്ടെ കഞ്ചാവ് ചെടികള്‍ കഴിക്കാന്‍ തുടങ്ങി. സാധാരണ നിലയിലായിരുന്ന ആടുകള്‍ ചാടി മറിയാനും പതിവ് രീതികളില്‍ നിന്ന് മാറി പെരുമാറാനും തുടങ്ങിയതോടെ ഭയന്നുപോയ ഇടയന്‍ ഫാമിന്റെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു.ആട്ടിന്‍കുട്ടികളാവട്ടെ സാധാരണ ചാടിമറിയുന്നതിനേക്കാള്‍ ഉയരത്തില്‍ ചാടാന്‍ തുടങ്ങി. ഏകദേശം 100 കിലോയോശം കഞ്ചാവും ഇലകളുമാണ് ആട്ടിന്‍ പറ്റം കഴിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. മരുന്ന് ആവശ്യത്തിനായി കഞ്ചാവ് വളര്‍ത്തുന്നത് നിയമ വിധേയമാക്കിയ യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ഗ്രീസ്.ഗ്രീസ് ഇതിനായുള്ള ലൈസന്‍സ് വിതരണം ചെയ്തത് 2018 ലായിരുന്നു.2017ല്‍ കഞ്ചാവ് അടങ്ങിയിട്ടുള്ള ചില മരുന്നിനങ്ങളുടെ കയറ്റുമതിയും ഗ്രീസ് നിയമ വിധേയമാക്കിയിരുന്നു.