ഹമാസിനെതിരെയുണൈറ്റഡ് അറബ് എമിറേറ്റ്സ് .

അബുദാബി: ഇസ്രായേലി പട്ടണങ്ങള്‍ക്കെതിരെ ഫലസ്തീനിയൻ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസ് നടത്തുന്ന നടപടികളെ ഗുരുതരവും ഭീകരവുമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ച്‌ യുണൈറ്റഡ് അറബ് എമിറേറ്റ്സ്.ഇസ്രായേൽ പൗരന്മാരെ അവരുടെ വീടുകളിൽ നിന്ന് ബന്ദികളാക്കിയ റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.”ഇരുവശത്തുമുള്ള സിവിലിയൻമാർക്ക് അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിൽ എല്ലായ്‌പ്പോഴും പൂർണ്ണ പരിരക്ഷ ഉണ്ടായിരിക്കണം, ഒരിക്കലും സംഘർഷത്തിന്റെ ലക്ഷ്യമാകരുത്,” മന്ത്രാലയം കൂട്ടിച്ചേർത്തു.ഹമാസിന്റെ ആക്രമണത്തെ അപലപിച്ചും ഇസ്രായേലിന്റെ സ്വയം പ്രതിരോധവകാശത്തെ പിന്തുണച്ചും 84 രാജ്യങ്ങളാണ് മുന്നോട്ട് വന്നതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.