ന്യൂഡൽഹി:സുപ്രധാന തീരുമാനവുമായി എൻസിഇആർടി (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്). ഇനിമുതൽ അച്ചടിക്കുന്ന പുസ്തകങ്ങളിൽ രാജ്യത്തിൻറെ പേര് ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നാക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതായി എൻസിഇആർടി പാനൽ അംഗം സിഐ ഐസക് പറഞ്ഞു. പേരുമാറ്റുന്നതിനായുള്ള നിർദ്ദേശം മാസങ്ങൾക്ക് മുമ്പ് മുന്നോട്ട് വച്ചതാണെന്നും, ഇപ്പോൾ അതിന് അംഗീകാരം ലഭിച്ചതായും ഐസക് പറഞ്ഞു.ഈ വർഷമാദ്യം ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 അത്താഴ വിരുന്നിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ “ഇന്ത്യൻ പ്രസിഡന്റ്” എന്നതിനുപകരം “ഭാരതത്തിന്റെ പ്രസിഡന്റ്” എന്ന് വിശേഷിപ്പിച്ചതും , സെപ്തംബറിൽ ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടന്ന ജി 20 ഉച്ചകോടി അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ നെയിംബോർഡും ഭാരത് എന്നായിരുന്നു. നെയിംപ്ലേറ്റ് ‘ഭാരത്’ എന്ന് പ്രദർശിപ്പിച്ചത് കേന്ദ്രസർക്കാരിനെ നയം വ്യക്തമാക്കുന്നതായിരുന്നു.
എൻസിഇആർടിയിലും ഭാരത് .

