ചെന്നൈ: രാജഭവൻ പെട്രോൾ പമ്പ് അക്രമണത്തിൽ അറസ്റ്റ് .അക്രമണം നടന്നതിന് പിന്നാലെ കേസെടുത്ത് പോലീസ്. കഴിഞ്ഞ ദിവസമാണ് ഗവർണറുടെ വസതിയുടെ പ്രധാന ഗേറ്റിന് നേരെ ഒരാൾ പെട്രോൾ ബോംബെറിഞ്ഞത്. ഇയാളെ പിന്നീട് പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഇയാളെ പിടികൂടി. ‘കറുക്ക’ വിനോദ് പ്രതി . കൂടുതൽ അന്വേഷണം നടക്കുകയാണ്.സെക്ഷൻ 436 (കെട്ടിടം നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തീയോ സ്ഫോടക വസ്‌തുക്കളോ ഉപയോഗിച്ചുള്ള ആക്രമണം), 353 (പൊതുസേവകനെ തന്റെ കടമ നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കൽ), 506 (ii) ഉൾപ്പടെയുള്ള നിർണായക വകുപ്പുകൾ ചേർത്താണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. സംഭവത്തിൽ ഗവർണറുടെ ഡെപ്യൂട്ടി സെക്രട്ടറി ടി സെങ്കോട്ടയ്യൻ ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, പോലീസ് കൃത്യസമയത്ത് നടപടിയെടുത്തില്ലെന്നും, ഈ ഗുരുതരമായ സംഭവത്തെ നിസ്സാര കുറ്റമായി കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.ഗവർണർ ആർഎൻ രവിക്കെതിരെയുള്ള പരസ്യമായ ഭീഷണിയുടെ അനന്തരഫലമാണ് ഈ ധിക്കാരപരമായ നടപടിയെന്ന് സെങ്കോട്ടയ്യൻ പരാതിയിൽ ചൂണ്ടികാണിക്കുന്നു. “പൊതുയോഗങ്ങളിലും അവരുടെ സോഷ്യൽ മീഡിയ വഴിയും ഡിഎംകെയും സഖ്യകക്ഷികളും ഗവർണർക്ക് നേരെ വൃത്തികെട്ട രീതിയിലുള്ള അധിക്ഷേപങ്ങളും, വധ ഭീഷണിയും മുഴക്കുകയാണ്. ഈ ഭീഷണികൾ ഗവർണറെ ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടയാൻ ഉദ്ദേശിച്ചുള്ളതാണ്” സെങ്കോട്ടയ്യൻ പരാതിയിൽ പറഞ്ഞു.
രാജ്ഭവൻ പെട്രോൾ ബോംബ് ആക്രമണം ;പ്രതിയെ പിടികൂടി.

