മുംബൈ: മഹാരാഷ്‌ട്രയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നണിക്ക് വന്‍ വിജയം. ആദ്യഘട്ട ഫലം പുറത്തുവരുമ്ബോള്‍ എന്‍ഡിഎ 1399 പഞ്ചായത്തുകളില്‍ വിജയിച്ചു.ബിജെപി 724, ശിവസേന (ഷിന്‍ഡെ)263, എന്‍സിപി (അജിത് പവാര്‍), 412 എന്നിങ്ങനെയാണ് . മഹാ വികാസ് അഖാഡി സഖ്യത്തിന് 524 സീറ്റുകളിലാണ് ജയിക്കാനായത്. കോണ്‍ഗ്രസ് 222, എന്‍സിപി ശരദ് പവാര്‍ വിഭാഗം 187, ശിവസേന ഉദ്ധവ് വിഭാഗം 115 ഇടത്തുമാണ് വിജയിച്ചത്.327 ഗ്രാമപഞ്ചായത്തുകളിൽ സ്വതന്ത്രരാണ് വിജയിച്ചത്.വിജയവാര്‍ത്തകള്‍ക്ക് പിന്നാലെ മുംബൈയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. വലിയ വിജയമാണ് ബിജെപി നേടിയതെന്നും എല്ലാവരേയും അഭിനന്ദിക്കുന്നതായും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. അമ്ബതു ശതമാനത്തിലധികം പഞ്ചായത്തുകളും ബിജെപി സഖ്യത്തിന് ലഭിച്ചതായും ഉപമുഖ്യമന്ത്രി അറിയിച്ചു.ബാരാമതിയിലെ രണ്ട് എൻസിപി വിഭാഗങ്ങൾ തമ്മിലുള്ള കടുത്ത പോരാട്ടമായിരുന്നു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഹൈലൈറ്റ്. ബാരാമതിയിലെ ആകെയുള്ള 32 ഗ്രാമപഞ്ചായത്തുകളിൽ 22 എണ്ണത്തിലും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയാണ് ജയിച്ചത്.
മഹാരാഷ്ട്രയിൽ ശക്തി തെളിയിച്ച് ബിജെപിയും ഘടകകക്ഷികളും

