മഹുവ മൊയ്ത്രയ്ക്കെതിരേ സിബിഐ അന്വേഷണം ആരംഭിച്ചു.


ഡല്‍ഹി: പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരേ സിബിഐ അന്വേഷണം ആരംഭിച്ചു.ലോക്പാല്‍ നിര്‍ദേശപ്രകാരമാണു സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

ഇതിനുശേഷമാവും മഹുവയ്ക്കെതിരേ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യണോയെന്നു സിബിഐ തീരുമാനിക്കുക. പ്രാഥമിക അന്വേഷണത്തിനിടെ അറസ്റ്റ് ചെയ്യാനോ തെരച്ചില്‍ നടത്താനോ സിബിഐക്കു കഴിയില്ലെങ്കിലും മഹുവയെ ചോദ്യം ചെയ്യാൻ കഴിയും.

മഹുവയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി എംപി നിഷികാന്ത് ദുബെയാണു ലോക്പാലിനെ സമീപിച്ചത്. പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാൻ പണവും ഉപഹാരങ്ങളും മഹുവകൈപ്പറ്റിയെന്നു ചൂണ്ടിക്കാട്ടിയാണ് ദുബെ ലോക്പാലില്‍ പരാതിനല്‍കിയത്. അഴിമതിവിരുദ്ധ അഥോറിറ്റിക്കു മുന്പാകെ സുപ്രീംകോടതി അഭിഭാഷകൻ ജയ് ആനന്ദ് ദെഹാദ്റായ് നല്‍കിയ കത്തും നിഷികാന്ത് ദുബെ ഹാജരാക്കി.