ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് മാര്‍ച്ച് 30-നകം പൂര്‍ത്തിയാകുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്ര.പശ്ചിമ ബംഗാളിലെ മാറ്റുവ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബംഗ്ലാദേശിലെ മതപീഡനത്തില്‍ നിന്ന് അഭയം തേടിയ ആളുകള്‍ അടങ്ങുന്ന സമൂഹമാണ് മറ്റുവ. ഇവരുടെ പൗരത്വ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. മറ്റുവ സമുദായത്തിന്റെ അവകാശങ്ങളെ തട്ടിയെടുക്കാൻ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു. 2019-ല്‍ ബില്‍ ഇരുസഭകളിലും പാസാക്കി. 2020-ല്‍ ഇന്ത്യയിലെ നിയമായി മാറി. ശേഷം നിയമം നടപ്പിലാക്കുന്നതിനായി ചട്ടംതയ്യാറാക്കേണ്ടതുണ്ട്. ലോക്സഭയ്‌ക്ക് 2024 ജനുവരി ഒൻപത് വരെയും രാജ്യസഭാ സമിതിക്ക് മാര്‍ച്ച് 30 വരെയും സമയപരിധിയുണ്ടെന്നും മിശ്ര പറഞ്ഞു.
പൗരത്വഭേദഗതി നിയമം മാർച്ചിൽ .

