തെലുങ്കാന മുഖ്യമന്ത്രിയായി രേവന്ത്റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു.

ഹൈദരാബാദ് : തെലുങ്കാനയിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. ആയിരക്കണക്കിന് പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് നേതാവായ രാഹുല്‍ഗാന്ധിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയുടേയും സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.ഉച്ചയ്ക്ക് 1.04 നു എല്‍.ബി. സ്‌റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. ഉപമുഖ്യമന്ത്രിയായി മല്ലു ഭട്ടിയയും സത്യപ്രതിജ്ഞ ചെയ്തു. മറ്റ് ഒമ്ബത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതിഭവന് മുന്നിലുള്ള എല്ലാ ബാരിക്കേഡുകള്‍ എടുത്തുമാറ്റാന്‍ ഇന്ന് രാവിലെ നിര്‍ദേശം നല്‍കിയിരുന്നു. പ്രഗതിഭവന് പ്രജാഭവന്‍ എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ആറ് പ്രഖ്യാപനങ്ങള്‍ മന്ത്രിസഭായോഗത്തിന് പിന്നാലെ നടപ്പാക്കും.സത്യപ്രതിജ്ഞ ചടങ്ങില്‍ സോണിയ ഗാന്ധി, വയനാട് എംപി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കള്‍ സന്നിഹിതരായിരുന്നു. രണ്ട് ദിവസം നീണ്ട ചര്‍ച്ചക്കൊടുവിലാണ് രേവന്ദ് റെഡ്ഡിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്.തെലങ്കാനയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയാണു രേവന്ത് റെഡ്ഡി. 2014 ല്‍ സംസ്ഥാനം രൂപീകൃതമായന്ന അന്നു മുതല്‍ ഇതുവരെ ബി.ആര്‍.എസ്. നേതാവ് ചന്ദ്രശേഖര റാവുവായിരുന്നു തെലങ്കാന മുഖ്യമന്ത്രി. മല്‍കജ്ഗിരിയില്‍നിന്നുള്ള എം.പി കൂടിയായ രേവന്ത് റെഡ്ഡി(54) തെലങ്കാനയിലെ പാര്‍ട്ടിയുടെ പുതുതലമുറനേതാക്കളില്‍ പ്രമുഖനാണ്. ബി.ജെ.പിയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയിലൂടെയായിരുന്നു തുടക്കം. പിന്നീട് തെലുങ്കുദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2017 ലാണു കോണ്‍ഗ്രസിലെത്തിയത്. രണ്ടു തവണ എം.എല്‍.എയായി.മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത മന്ത്രിമാര്‍ഭട്ടി വിക്രമാര്‍ക മല്ലു (ഉപമുഖ്യമന്ത്രി)എൻ ഉത്തംകുമാര്‍ റെഡ്ഡിസി ദാമോദൻ രാജനരസിംഹകോമതിറെഡ്ഡി വെങ്കട് റെഡ്ഡിഡുഡ്ഡില ശ്രീധര്‍ ബാബുപൊൻഗുലേറ്റി ശ്രീനിവാസ് റെഡ്ഡിപൊന്നം പ്രഭാകര്‍കൊണ്ട സുരേഖഡി അനസൂയ സീതാക്കതുമ്മല നാഗേശ്വര റാവുജുപള്ളി കൃഷ്‌ണ റാവുഗഡ്ഡം പ്രസാദ് കുമാര്‍