ന്യൂഡൽഹി: പാർലമെന്റിൽ സുരക്ഷാ വീഴ്ച.പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികമായ ഇന്ന് പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷയിൽ ഗുരുതരമായ പാളിച്ച. സഭ കൂടിക്കൊണ്ടിരിക്കേ രണ്ട് യുവാക്കൾ പാർലമെന്റിന്റെ പ്രേക്ഷക ഗാലറിയിൽ നിന്ന് ചാടിയിറങ്ങി പാർലമെന്റ് ഹൗസിൽ പ്രവേശിക്കുകയായിരുന്നു. യുവാക്കൾ നിരത്തിയിട്ട മേശപ്പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടി മാറുകയായിരുന്നു. ഇതിനിടെ യുവാക്കളെ എംപിമാർ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. ഈ യുവാക്കൾ പാർലമെന്റ് ഹൗസിനുള്ളിൽ മഞ്ഞ നിറത്തിലുള്ള വാതകം പുറത്തുവിട്ടതോടെ ഏവരും പരിഭ്രാന്തിയിലായി. ലോക്സഭയുടെ സുരക്ഷയിൽ ഇത് വലിയ വീഴ്ചയാണെന്ന് എംപി കാർത്തി ചിദംബരം ചൂണ്ടിക്കാട്ടി. 20 വയസ് പ്രായമുള്ള രണ്ട് യുവാക്കൾ പ്രേക്ഷകരുടെ ഗാലറിയിൽ നിന്ന് പെട്ടെന്ന് വീട്ടിലേക്ക് കടന്നെന്നും അവരുടെ കൈയിൽ ഒരു ക്യാനിസ്റ്ററുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാനിസ്റ്ററിൽ നിന്ന് മഞ്ഞ പുക പുറത്തേക്ക് വരുന്നുണ്ടായിരുന്നു. അതിലൊരാൾ സ്പീക്കറുടെ കസേരയിലേക്ക് ഓടാൻ ശ്രമിക്കുന്നുണ്ടെന്നും കാർത്തി ചിദംബരം വ്യക്തമാക്കി. അവർ ചില മുദ്രാവാക്യങ്ങൾ വിളിക്കുന്നുണ്ടായിരുന്നു. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും 2001ൽ പാർലമെന്റ് ആക്രമിക്കപ്പെട്ട അതേ ദിവസത്തിലാണ് ഇത് സംഭവിച്ചതെന്നും കാർത്തി ചിദംബരം പറഞ്ഞു. അതേസമയം പാർലമെന്റിൽ ആർക്കും കടന്നുവരാവുന്ന സാഹചര്യമാണെന്ന് സമാജ്‌വാദി പാർട്ടി എംപിയും എസ്‌പിയും അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിൾ യാദവ് പറഞ്ഞു. അവർ കാഴ്ചക്കാരായാലും മാധ്യമപ്രവർത്തകരായാലും അവർ ടാഗുകൾ ധരിക്കാറില്ല. അതുകൊണ്ട് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നാണ് ഡിമ്പിൾ ചൂണ്ടിക്കാട്ടിയത്. ഇന്ന് പാർലമെന്റിൽ സംഭവിച്ചത് തികഞ്ഞ സുരക്ഷാ വീഴ്ചയാണെന്ന് താൻ കരുതുന്നുവെന്നും ലോക്സഭയിൽ എന്തും സംഭവിക്കാവുന്ന സാഹചര്യമാണെന്നും അവർ പറഞ്ഞു. ലോക്‌സഭാ ഗാലറിയിൽ നടന്ന സുരക്ഷാവീഴ്‌ചയെത്തുടർന്ന് ഒരാൾ സന്ദർശന പാസിനു വിലക്ക്.ഗാലറിയിൽ നിന്ന് സഭകളുടെ ചേമ്പറിലേക്ക് ചാടിയക്ക് പാസ് നൽകിയത് ബിജെപി മൈസൂർ എംപി പ്രതാപ് സിംഹയാണെന്നാണ് സൂചന.മറ്റൊരാൾ ഉപയോഗിച്ചത് ഡാനിഷ് അലി എംപിയുടെ പാസ് ആണെന്നും പറയുന്നു. ഇതിനു പിന്നാലെ സ്പീക്കർ നാലു മണിക്ക് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. പാർലമെൻറിലെ സുരക്ഷ കടുപ്പിക്കുകയും കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.ശൂന്യവേള അവസാനിക്കുന്നതിന് മിനിറ്റുകൾക്കു മുൻപായിരുന്നു സംഭവം. ഒരു സ്ത്രീ ഉൾപ്പടെ നാലു പേര് പിടിയിലായത്. നീലം കൗർ, അമോൽ ഷിൻഡെ, സാഗർ ശർമ, മനോരഞ്ജൻ എന്നിവരാണ് പിടിയിലായത്. ഇവർ ഹരിയാന, മഹാരാഷ്ട്ര, കർണാടക സ്വദേശികളാണ്. അക്രമികളിൽ നിന്ന് സ്‌മോക് സ്പ്രേ പിടികൂടി. സോക്‌സിനുള്ളിലാണ് സ്പ്രേ ഒളിപ്പിച്ചിരുന്നത്.നീലം കൗറും അമോൽ ഷിൻഡെയും പാർലമെന്റിനു പുറത്താണ് പ്രതിഷേധിച്ചത്. കർണാടക മെസൂർ സ്വദേശിയായ മനോരഞ്ജൻ എഞ്ചിനീയറാണ്.സംഭവം നടക്കുമ്പോൾ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽ ഉണ്ടായിരുന്നില്ല.
ഇന്ത്യൻ സുരക്ഷയിൽ വൻ പാളിച്ച.

