കേരളം : ഭരണാധികാരികള്‍ ഏതെങ്കിലും ഒരു മതത്തിന്റെ പേരില്‍ അഭിമാനം കൊള്ളുന്നതു ശരിയല്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.പ്രധാനമന്ത്രി ഭാരതീയ ഹൃദയ സാമ്രാട്ട് ആകുന്നതിനു പകരം ഹിന്ദു ഹൃദയ സാമ്രാട്ട് ആകാനാണ് ആഗ്രഹിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ഒന്നായി കാണാൻ ഭരണാധികാരിക്കു കഴിയണം. അങ്ങനെ കഴിയുന്നവനാണു യഥാര്‍ഥ ഹിന്ദു എന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ എക്സലൻസ് അവാര്‍ഡ് സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത ഇല്ലാതെ ഇന്ത്യയ്ക്കു നിലനില്‍പ്പുണ്ടാകില്ലെന്നും മതനിരപേക്ഷത ഇല്ലാതെ നിലനില്‍ക്കാൻ ഇന്ത്യയ്ക്ക് അര്‍ഹതയില്ലെന്നും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞിരുന്നു. ആ വാക്കുകള്‍ക്കു വര്‍ത്തമാന ഇന്ത്യയില്‍ ഏറെ പ്രസക്തിയുണ്ട്. എല്ലാ വിശ്വാസ ധാരകളെയും സ്വീകരിക്കുന്നതുംസഹിഷ്ണുതയോടെ പെരുമാറുന്നതുമാണ് ഇന്ത്യയുടെയും ഹിന്ദുവിന്റെയും പാരമ്ബര്യമെന്നും മണിശങ്കര അയ്യര്‍ പറഞ്ഞു.
പ്രധാനമന്ത്രി മതവക്താവാകരുത്; മണി ശങ്കർ അയ്യർ.

