വീണയുടെ ഹർജി തള്ളി;എസ്.എഫ്.ഐ.ഒക്ക് അന്വേഷണം തുടരാം.

ബംഗളൂരു :എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ കമ്ബനിയായ എക്സാലോജിക് നല്കിയ ഹർജി കർണാടക ഹൈക്കോടതി തള്ളി .

ഹർജി തള്ളുന്നതായി ഒറ്റവരി മാത്രമാണ് ഇന്ന് ജഡ്ജി പ്രസ്താവിച്ചത്. നാളെ രാവിലെയോടെ പൂർണമായ വിധിപ്രസ്താവം നല്‍കാമെന്നാണ് ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള് ബെഞ്ച് അറിയിച്ചത്.

കമ്ബനി നിയമത്തിലെ 21ാം വകുപ്പ് കരിനിയമമായി ഉപയോഗിക്കുന്നു എന്നാണ് എക്സാലോജിക്കിന്റെ പ്രധാന വാദം. അതിന്റെ ഭാഗമാണ് എസ്.എഫ്.ഐ.ഒ അന്വേഷണം. അതീവ ഗുരുതര സാഹചര്യങ്ങളില് മാത്രമാണ് എസ്.എഫ്.ഐ.ഒ അന്വേഷണം അനിവാര്യം. രണ്ട് കമ്ബനികള് സോഫ്റ്റ് വെയര് കൈമാറ്റം നടത്തിയതിന് എസ്.എഫ്.ഐ.ഒ അന്വേഷണം ആനുപാതികം അല്ലെന്നുമായിരുന്നു എക്സാലോജിക്കിന്റെ വാദം.

മുഖ്യമന്ത്രിയുടെ മകൾക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അരവിന്ദ് പി. ദത്തറാണ് ഹാജരായത്. വിശദമായ അന്വേഷണത്തിനാണ് എസ്.എഫ്.ഐ.ഒ അന്വേഷണമെന്നാണ് കേന്ദ്ര സര്ക്കാരിന്റെ മറുപടി. അധികാര ദുര്വിനിയോഗ സാധ്യത പരിശോധിക്കാന് ഉത്തരവിടാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. ചില സാമ്ബത്തിക ഇടപാടുകൾ സംശയകരമാണെന്നും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വാദിച്ചു. എക്സാലോജിക്ക് ഗുരുതര നിയമലംഘനം നടത്തിയെന്ന ഇടക്കാല തല്സ്ഥിതി റിപ്പോര്ട്ട് അനുസരിച്ചാണ് ഈ അന്വേഷണം.