തെലുങ്കാന ഗവർണർ രാജിവച്ചു മത്സരത്തിലേക്ക് എന്ന് സൂചന.

ഹൈദരാബാദ്:തെലങ്കാന ഗവർണർ സ്ഥാനത്ത് നിന്ന് തമിഴിസൈ സൗന്ദരരാജൻ രാജിവെച്ചു. മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷ കൂടിയായ ഇവർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് മത്സരിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് തമിഴിസൈ സൗന്ദരരാജൻ രാജി സമർപ്പിച്ചത്. പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയക്കുകയും ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടികയിൽ സൗന്ദരരാജൻ ഇടംപിടിക്കാൻ സാധ്യതയുണ്ട്.  വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, ചെന്നൈ സൗത്ത് സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ഇവർ മത്സരിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.