ഭാരത് ജോഡോ ന്യായ് യാത്രക്ക് മുംബൈയിൽ സമാപനം.

മുംബൈ:വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് നേതാവ് രാഹുൽ ഗാന്ധി.ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി, വെറും മുഖംമൂടി. നരേന്ദ്ര മോദിയുടെ ജോലി പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുക എന്നത് മാത്രമാണ്. ഈ ചൈനയെ കുറിച്ചും പാക്കിസ്ഥാനെ കുറിച്ചും സംസാരിക്കും. തന്നെ കത്തിക്കാൻ പറയും, മൊബൈൽ ഫോണുകളുടെ ലൈറ്റ് ഓൺ ചെയ്യാൻ പറയും, അല്ലെങ്കിൽ തന്നെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് കരയും. കടലിൽ ചാടാനോ സി പ്ലെയിൻ പറത്താനോ ഉള്ള ഉത്തരവുകൾ ലഭിക്കുന്ന മുറയ്ക്ക് അദ്ദേഹം ചെയ്തുകൊണ്ടേ ഇരിക്കും. 56′ ഇഞ്ച് നെഞ്ച് അല്ല, പൊള്ളയായ നെഞ്ചാണ് മോദിക്കെന്നും രാഹുൽ പരിഹസിച്ചു.’നരേന്ദ്രമോദി വിജയിക്കുന്നതിന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉള്ളത് കൊണ്ട് മാത്രമാണെന്നും രാഹുൽ കുറ്റപ്പെടുത്തി. വോട്ടിങ് മെഷീനുകൾ പരിശോധിക്കാൻ തങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വിവി പാറ്റ് സ്ലിപ്പുകൾ എണ്ണാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടു, ചെയ്യില്ലെന്ന് അവർ പറഞ്ഞു. എന്തുകൊണ്ട്? രാഹുൽ ചോദിച്ചു.

മോദിയുടെ സുഹൃത്തുക്കളില്‍ ‘മാധ്യമ കമ്ബനികള്‍ മുതല്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ വരെയുണ്ട്, എന്നാല്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച രാഹുല്‍ രാജ്യത്ത് ചില വ്യസായികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്നും ചൂണ്ടിക്കാട്ടി. അംബാനിയുടെ മകന്റെ കല്യാണത്തിന് ജാം നഗര്‍ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് ബിജെപി സര്‍ക്കാര്‍ അന്താരാഷ്ട്ര പദവി കൊടുത്ത നടപടി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഞായറാഴ്ച നടന്ന പരിപാടിയിൽ അഖിലേഷ് യാദവ്, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവർ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, എസ്പി മേധാവി പരിപാടിയിൽ അഖിലേഷ് യാദവ് പങ്കെടുത്തില്ല. അതേസമയം രാഹുൽ ഗാന്ധിക്ക് കത്തെഴുതി അദ്ദേഹം പിന്തുണ അറിയിച്ചു. രാഹുലിൻ്റെ “ശക്തമായ നിശ്ചയദാർഢ്യത്തെ” അഖിലേഷ് യാദവ് അഭിനന്ദിക്കുകയും അദ്ദേഹത്തെ “അപൂർവ വ്യക്തി” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സെൻട്രൽ മുംബൈയിലെ ചൈത്യഭൂമിയിലെ ഡോ.ബി.ആർ.അംബേദ്കറിന് ആദരാഞ്ജലികൾ അർപ്പിച്ചും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്താണ് 63 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് രാഹുൽ ഗാന്ധി മുംബൈയിൽ സമാപനം കുറിച്ചത്. 

“ഇന്ന് നിങ്ങളുടെ ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിൽ സമാപിക്കുകയാണ്. ഇത്തരം യാത്രകൾ നടത്താൻ കഴിയുന്നവർ വിരളമാണ്. നിങ്ങളുടെ ഉറച്ച തീരുമാനത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ബി.ജെ.പി സർക്കാരിൻ്റെ പരാജയത്തിൽ കത്തിജ്വലിക്കുന്ന മണിപ്പൂരിൽ നിന്നാണ് നിങ്ങൾ ഈ യാത്ര ആരംഭിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏകാധിപത്യ സർക്കാരിനെതിരെ ശക്തമായ സന്ദേശമാണ് താങ്കൾ നൽകിയത്. മുഴുവൻ യാത്രയ്ക്കിടയിലും, നിങ്ങൾ കർഷകർ, യുവാക്കൾ, സ്ത്രീകൾ, പ്രായമായവർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കണ്ടുമുട്ടി, അവരുടെ പ്രശ്‌നങ്ങൾ നിങ്ങൾ വളരെ അടുത്ത് അറിഞ്ഞു.’,മാർച്ച് 17 ന് എഴുതിയ കത്തിൽ എസ്പി മേധാവി പറഞ്ഞു.

“ഇലക്ഷൻ കമ്മീഷൻ ഇന്നലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മാർച്ച് 20 മുതൽ യുപിയിൽ നോമിനേഷനുകൾ ആരംഭിക്കും. അതിൻ്റെ തയ്യാറെടുപ്പുകൾ കാരണം എനിക്ക് യാത്രയുടെ സമാപന പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല. കർഷകർക്കും യുവാക്കൾക്കും പിന്നാക്കക്കാർക്കും ദലിതർക്കും സ്ത്രീകൾക്കുമെതിരായ ബിജെപിയെ പൊതുജനം പിഴുതെറിയുമെന്നും പ്രതീക്ഷയോടെ മാത്രമല്ല, പൂർണ വിശ്വാസത്തോടെയും. ഈ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നതായിരിക്കും യാത്രയുടെ യഥാർത്ഥ വിജയം,” യാദവ് കൂട്ടിച്ചേർത്തു.