ന്യൂഡൽഹി :ഡല്‍ഹി ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് അയച്ച നോട്ടിസ് തള്ളി കേജ്രിവാള്‍.ഇ.ഡിക്ക് മുന്നില്‍ ഹാജരാകിലെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് ഹാജരാകാനാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിനുപിന്നാലെയാണ് ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഹാജരാകാൻ നോട്ടിസ് അയച്ചത്. സിബിഐ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നല്‍കിയ കേസിലാണ് ഇ.ഡിയുടെ നടപടി. കരാർ നേടാനായി നല്‍കിയ കോഴപ്പണം ആ ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പു ഫണ്ടിലും എത്തിയിട്ടുണ്ടെന്നാണ് സിബിഐയുടെ ആരോപണം. കേസ് എന്താണെന്നു പോലും ആർക്കുമറിയില്ലെന്നും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ ബിജെപി ഇ.ഡിയെയും സിബിഐയെയുംഉപയോഗിക്കുകയാണെന്നും ആംആദ്മി പാർട്ടി ആരോപിച്ചു.ഡല്‍ഹി ജല്‍ ബോർഡിന്റെ ടെൻഡർ പ്രക്രിയയിലെ ക്രമക്കേടുകളില്‍ രണ്ട് വ്യത്യസ്ത കേസുകളിലാക്കിയാണ് ഇഡി അന്വേഷണം നടത്തുന്നത്. ഈ കേസുകളുടെ അന്വേഷണത്തിന് പുറമെ ഡല്‍ഹി മദ്യനയ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടും കെജ്രിവാളിന് ഇഡി സമൻസ് അയച്ചിരുന്നു. ഈ കേസില്‍ അന്വേണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒൻപത് സമൻസുകളാണ് ഇതുവരെ അയച്ചത്.

