കല്‍പ്പറ്റ: കാട്ടാന ആക്രമിച്ചുകൊന്ന അജീഷിന്റെ വീട്ടില്‍ പോയി ക്ഷമാപണം നടത്തിയിട്ടുവേണം ബി ജെ പി സംസ്ഥാനപ്രസിഡന്റും സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍ പ്രചാരണം ആരംഭിക്കേണ്ടതെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ഗാന്ധി വീട്ടിലെത്തിയ സമയത്ത് കുടുംബാംഗങ്ങള്‍ ബുദ്ധിമുട്ടുകള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക സര്‍ക്കാരുമായി അദ്ദേഹം ബന്ധപ്പെടുകയും, അതിന്റെ അടിസ്ഥാനത്തില്‍ 15 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തത്. എന്നാല്‍ ഈ തുക കൊടുക്കാനാവില്ലെന്ന് പറഞ്ഞ് ബി ജെ പി ശക്തമായ പ്രതിഷേധമാണ് നടത്തിയത്. ഇതേതുടര്‍ന്നായിരുന്നു അജീഷിന്റെ കുടുംബം ഈ തുക വേണ്ടെന്ന് വെച്ചത്. ബി ജെ പി ചെയ്തത് തെറ്റായിപോയെന്ന് പറയാന്‍ സുരേന്ദ്രന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാട്ടാകാട്ടാനയുടെ ആക്രമത്തിൽ മരണപ്പെട്ട അജിയുടെ കുടുംബത്തിന് ധനസഹായം നഷ്ടമാക്കിയത് ബിജെപി; ടി.സിദ്ദിഖ് .

