സ്ട്രീറ്റ് വിത്ത് രാഹുല്‍ ഗാന്ധി’ ക്യാമ്പയിന്‍ ഏപ്രില്‍ 6 ന് കല്‍പ്പറ്റയില്‍ തുടക്കം കുറിക്കും.

കല്‍പ്പറ്റ: ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യു ഡി വൈ എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ന്യായ്’ പദ്ധതിയുടെ ലഘുലേഖ വിതരണവും യൂത്ത് ക്യാമ്പയിനും ഏപ്രില്‍ 6 ന് കല്പറ്റയില്‍ തുടക്കം കുറിക്കാന്‍ യു ഡി വൈ എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. യോഗം യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പുഷ്പലത, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ ദേവ്, സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു, എന്നിവര്‍ സംസാരിച്ചു.