മുംബൈ:ഹൗസിംഗ് ഡെവലപ്‌മെൻ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ പ്രമോട്ടർമാരായ രാകേഷിൻ്റെയും സാരംഗ് വാധവൻ്റെയും 36 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൻ്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) മുംബൈ സോണൽ ഓഫീസാണ് കണ്ടുകെട്ടിയത്.
ഇഡിയും മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും രജിസ്റ്റർ ചെയ്ത കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2019 ൽ പിതാവും മകനും അറസ്റ്റിലായിരുന്നു.
പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് (പിഎംസി) ബാങ്ക് തട്ടിപ്പ് കേസിൽ വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി രാകേഷിനും സാരംഗ് വാധവാനും ജാമ്യം അനുവദിച്ചു .
മുംബൈയിലെ അന്ധേരിയിലെ (കിഴക്ക്) കലെഡോണിയ ബിൽഡിംഗിൽ ഏകദേശം 22,366 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് ഓഫീസ് യൂണിറ്റുകളും വീണ വെലോസിറ്റി രണ്ടാം ഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന 3,541 ചതുരശ്ര അടി വിസ്തീർണ്ണമുള്ള 27 ഷോപ്പുകളും അടങ്ങുന്ന വാണിജ്യ സ്വത്തുക്കളുടെ രൂപത്തിലാണ് അറ്റാച്ച് ചെയ്ത ആസ്തികൾ.
ഇതേ കേസിൽ എം/എസ് വിക്രം ഹോംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ 40.37 കോടി രൂപയുടെ സ്വത്തുക്കൾ വെള്ളിയാഴ്ച കേന്ദ്ര ഏജൻസി താൽകാലികമായി കണ്ടുകെട്ടിയിരുന്നു. കലെഡോണിയ കെട്ടിടത്തിൽ 3,958 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ലോബിയും പാസേജ് ഏരിയയും ചേർന്ന് നിരവധി ഓഫീസ് യൂണിറ്റുകൾ അടങ്ങുന്ന ഒരു വാണിജ്യ വസ്തുവിൻ്റെ രൂപത്തിലായിരുന്നു ആസ്തികൾ.
200 കോടി രൂപയുടെ വായ്പ തട്ടിയെടുത്തെന്നാരോപിച്ച് വാധവന്മാർക്കും മറ്റുള്ളവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം മുംബൈയിലെ സിബിഐ (എസിബി) രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

