ന്യൂഡൽഹി :മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്തതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമർപ്പിച്ച ഹരജി ഡല്‍ഹി ഹൈകോടതി തള്ളി.കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, കെജ്രിവാള്‍ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ടെന്നും പറഞ്ഞു. വിചാരണ കോടതിയുടെ അധികാരങ്ങളില്‍ ഇടപെടുന്നില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
കെജ്രിവാളിൻ്റെ ഹരജി തള്ളി;അറസ്റ്റ് നിയമപരം എന്ന് ഹൈക്കോടതി .

