കൽപ്പറ്റ:പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണം സംബന്ധിച്ച കേസിന്റെ തുടര്‍നടപടികള്‍ എറണാകുളം സി.ബി.ഐ.പ്രത്യേക കോടതിയിലേക്കു മാറ്റും.
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്, പ്രതികളുടെ ജാമ്യാപേക്ഷ, കുറ്റപത്രം തുടങ്ങിയവ പരിഗണിക്കുക എറണാകുളത്താവും. നിലവിൽ
മാനന്തവാടി ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണു സി.ബി.ഐ. കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. വൈകാതെ കേസ് എറണാകുളത്തേയ്‌ക്കു മാറ്റാന്‍ അപേക്ഷ നല്‍കും.
സംസ്‌ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തുമാണു സി.ബി.ഐ. കോടതികളുള്ളത്. കൊച്ചിയില്‍ സാമ്ബത്തിക, അഴിമതി കുറ്റങ്ങളും തിരുവനന്തപുരത്ത് സ്‌പെഷല്‍ ക്രൈം വിങ്ങുമാണുള്ളത്. കൊലപാതക കേസായതിനാല്‍, തിരുവനന്തപുരംഓഫീസാണു കൈകാര്യം ചെയേ്ണ്ടതെങ്കിേലും സൗകര്യാര്‍ഥമാണു കൊച്ചിയിലേയ്‌ക്കു മാറ്റുന്നത്.
കൊച്ചി, തിരുവനന്തപുരം യൂണിറ്റുകള്‍ ഒരു ഡി.ഐ.ജിയുടെ കീഴിലാണ്.
സി.ബി.ഐ. ഡല്‍ഹി സ്‌പെഷല്‍ യൂണിറ്റ്-2 ആണു കേസ് അന്വേഷിക്കുന്നതെങ്കിലും കൊച്ചി, തിരുവനന്തപുരം യൂണിറ്റിലുള്ളവരും അന്വേഷണസംഘത്തിന്റെ ഭാഗമാകും. രണ്ടു യൂണിറ്റിലും ഉദ്യോഗസ്‌ഥരുടെ കുറവുള്ളതിനാലാണു അന്വേഷണം ഉടന്‍ ആരംഭിക്കാന്‍ ഡല്‍ഹി യൂണിറ്റുതന്നെ നേരിട്ടു കേസ് ഏറ്റെടുത്തതെന്നു സി.ബി.ഐ. വൃത്തങ്ങള്‍ പറഞ്ഞു.
അന്വേഷണം ആരംഭിക്കാത്തതില്‍ ഹൈക്കോടതി അതൃപ്‌തി അറിയിച്ചതിനു പിന്നാലെയാണു അന്നുതന്നെ കേന്ദ്രം വിജ്‌ഞാപനമിറക്കിയത്.ഡല്‍ഹിയില്‍നിന്നു നാലംഗ സംഘമാണു വയനാട്ടില്‍ എത്തിയിരിക്കുന്നത്.
ആകെ 21 പ്രതികളെ ഉള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍. ഇട്ടിരിക്കുന്നത്. കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണു സൂചന.
സിദ്ധാർത്ഥിന്റെ മരണം;കേസ് സിബിഐയുടെ എറണാകുളത്തുള്ള കോടതിയിലേക്ക് മാറ്റും.
oplus_34

