ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിംഗ് ലവ്‌ലി ബിജെപിയില്‍.

Oplus_0

ന്യൂഡൽഹി :ആം ആദ്മി പാർട്ടിയുമായുള്ള കോൺഗ്രസ് സഖ്യത്തിൽ പ്രതിഷേധിച്ച് ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദ് സിംഗ് ലൗലി  ശനിയാഴ്ച ബിജെപിയിൽ ചേർന്നു. തൻ്റെ രാജി പാർട്ടി സ്ഥാനത്തുനിന്നു മാത്രമാണെന്നും പാർട്ടിയിൽ നിന്നല്ലെന്നും ലവ്‌ലി വ്യക്തമാക്കിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞയാഴ്ച സമർപ്പിച്ച രാജിക്കത്തിൽ , നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള കനയ്യ കുമാറിൻ്റെയും വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ നിന്ന് ഉദിത് രാജിൻ്റെയും സ്ഥാനാർത്ഥിത്വത്തെ ലവ്ലി വിമർശിച്ചിരുന്നു . അവർ ഡൽഹി കോൺഗ്രസിന് തീർത്തും അപരിചിതരാണെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റിന് വേണ്ടിയല്ല രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.