മുംബൈയിൽ ബിജെപി സഖ്യത്തിന് വൻ വിജയം;കോൺഗ്രസ് സഖ്യത്തിന്റെ വോട്ട് ചോർന്നു.

മുംബൈ:മഹാരാഷ്‌ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിനു വന്‍വിജയം. മത്സരിച്ച ഒമ്ബതു സീറ്റുകളും ബിജെപി, ശിവസേന, എന്‍സിപി സഖ്യം സ്വന്തമാക്കി.പ്രതിപക്ഷമായ മഹാ വികാസ് അഗാഡി രണ്ടു സീറ്റുകള്‍ നേടി. 11 എംഎല്‍സിമാരുടെ ഒഴിവുകളാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുണ്ടായിരുന്നത്. ശരദ് പവാറിന്‍റെ പിന്തുണയോടെ മത്സരിച്ച പിഡബ്ലിയുപി സ്ഥാനാര്‍ഥി ജയന്ത് പാട്ടിലിനു വിജയിക്കാനാവശ്യമായ വോട്ടുകള്‍ നേടാനായില്ല.

മഹായുതി 9 സ്ഥാനാര്‍ഥികളെയും എം വി എ മൂന്നു സ്ഥാനാര്‍ഥികളെയുമാണ് മത്സരിപ്പിച്ചത്. ഒരു എം എല്‍ സി സീറ്റിന് 23 എംഎല്‍മാരുടെ വോട്ടാണ് വേണ്ടത്. 66 സീറ്റുമാത്രമേ ഉള്ളുവെങ്കിലും എം വി എ ക്രോസ് വോട്ടിങ് പ്രതീക്ഷിച്ച് ഒരു സ്ഥാനാര്‍ഥിയെ അധികമായി നിര്‍ത്തിയിരുന്നു. ഇതോടെ ഒരു സീറ്റിലെ മത്സരം കൗതുകകരമായി

വിധാന്‍ സഭ സമുച്ചയത്തില്‍ രാവിലെ 9 മുതല്‍ വൈകിട്ട് നാലുവരെ നടന്ന എംഎല്‍സി തിരഞ്ഞെടുപ്പില്‍, 274 എംഎല്‍എമാരും വോട്ടുചെയ്തതോടെ 100 ശതമാനം പോളിങ് രേഖപ്പെടുത്തി. രഹസ്യ ബാലറ്റ് സമ്പ്രദായം വഴി ശിവസേനയുടെ സഞ്ജയ് ഗെയ്ക്കാവാദാണ് ആദ്യം വോട്ടുചെയ്തത്. ജൂലൈ 27 ന് കാലാവധി അവസാനിക്കുന്ന അംഗങ്ങളുടെ ഒഴിവുകള്‍ നികത്താനായിരുന്നു തിരഞ്ഞെടുപ്പ്.അഞ്ച് സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച ബിജെപിക്ക് 103 എംഎല്‍മാരുണ്ട്. നാല് സീറ്റ് ഉറപ്പായിരുന്നു. അഞ്ചാമത്തെ സീറ്റിന് 12 വോട്ട് കുറവുണ്ടായിരുന്നു. 37 എംഎല്‍എമാരുള്ള ഷിന്‍ഡെ സേനയ്ക്ക് 9 ന്റെ കുറവും 39 എംഎല്‍എമാരുള്ള അജിത് പവാറിന്റെ എന്‍സിപിക്ക് ഏഴിന്റെ കുറവും ഉണ്ടായിരുന്നു. മൊത്തം 9 സീറ്റില്‍ മത്സരിച്ച മഹായുതിക്ക് 28 വോട്ടിന്റെ കുറവുണ്ടായിരുന്നു.അഞ്ച് സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച ബിജെപിക്ക് 103 എംഎല്‍മാരുണ്ട്. നാല് സീറ്റ് ഉറപ്പായിരുന്നു. അഞ്ചാമത്തെ സീറ്റിന് 12 വോട്ട് കുറവുണ്ടായിരുന്നു. 37 എംഎല്‍എമാരുള്ള ഷിന്‍ഡെ സേനയ്ക്ക് 9 ന്റെ കുറവും 39 എംഎല്‍എമാരുള്ള അജിത് പവാറിന്റെ എന്‍സിപിക്ക് ഏഴിന്റെ കുറവും ഉണ്ടായിരുന്നു. മൊത്തം 9 സീറ്റില്‍ മത്സരിച്ച മഹായുതിക്ക് 28 വോട്ടിന്റെ കുറവാണ് ഉണ്ടായിരുന്നത്.

37 എംഎല്‍എമാരുളള കോണ്‍ഗ്രസ് ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ശേഷം 14 അധിക വോട്ടുകള്‍ എംവിഎ സഖ്യകക്ഷികള്‍ക്കായി വീതിച്ചുനല്‍കി. ശരദ് പവാറിന്റെ എന്‍സിപി ജയന്ത് പാട്ടീലിന്റെ പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ പിന്തുണച്ചു. 13 എംഎല്‍എമാരുള്ള പാര്‍ട്ടിക്ക് 10 വോട്ടിന്റെ കുറവും. 8 വോട്ടിന്റെ കുറവുള്ള ഉദ്ധവ് താക്കറെയുടെ സേന ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തി. മൊത്തത്തില്‍ എംവിഎക്ക് മൂന്നുസീറ്റില്‍ ജയിക്കാന്‍ നാല് വോട്ടിന്റെ കുറവുണ്ടായിരുന്നു.

സഖ്യത്തിന് പുറത്തുള്ള എംഎല്‍എമാരുടെ -എസ്പിയില്‍ നിന്നും ഒവൈസിയുടെ എഐഎംഐഎമ്മില്‍ നിന്നും ഒരു സിപിഎം നേതാവില്‍ നിന്നും ഒരു സ്വതന്ത്രനില്‍ നിന്നുമുളള വോട്ടുകള്‍ നിര്‍ണായകമായി. അപ്പോഴും ആറ് സീറ്റ് മാത്രമേ ആകുന്നുള്ളു. കോൺഗ്രസ് -ശരത് – ഉദ്ദവ് സഖ്യത്തിൽ നിന്നും വോട്ട് ചോർന്നതാണ് ബിജെപിക്ക് 9 സീറ്റ് നേടാൻ സാധിച്ചത്.