ജൂൺ 25 ഇനി ഭരണഘടന ഹത്യാ ദിനം.

ന്യൂഡൽഹി :ജൂണ്‍ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂണ്‍ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

അടിയന്തരാവസ്ഥയില്‍ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകള്‍ സഹിച്ചവരുടെ സംഭാവനകള്‍ ഈ ദിനം അനുസ്മരിക്കുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.1975 മുതൽ 1977 വരെയുള്ള 21 മാസക്കാലമായിരുന്നു ഇന്ത്യയിലെ അടിയന്തരാവസ്ഥ , രാജ്യത്തിന് ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു .

ആർട്ടിക്കിൾ 352 പ്രകാരം പ്രസിഡൻ്റ്  ഫക്രുദീൻ അലി അഹമ്മദ്  ഔദ്യോഗികമായി പുറപ്പെടുവിച്ചത് “ആഭ്യന്തര അസ്വസ്ഥതകൾ” കാരണം, 1975 ജൂൺ 25 മുതൽ അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വരികയും 1977 മാർച്ച് 21 ന് അവസാനിക്കുകയും ചെയ്തു.സുപ്രധാന ഉത്തരവ് പ്രകാരം ഭരിക്കാൻ ഉള്ള സമ്പൂർണ്ണ അധികാരം പ്രധാനമന്ത്രിഇന്ദിരാഗാന്ധിക്ക് കിട്ടുകയായിരുന്നു , തിരഞ്ഞെടുപ്പ് റദ്ദാക്കാനും  പൗരാവകാശങ്ങൾ താൽക്കാലികമായി നിർത്താനും അനുവദിക്കുന്നു. അടിയന്തരാവസ്ഥയുടെ ഭൂരിഭാഗവും, ഗാന്ധിയുടെ രാഷ്ട്രീയ എതിരാളികളിൽ ഭൂരിഭാഗവും തടവിലാക്കപ്പെടുകയും പത്രങ്ങൾ സെൻസർ  ചെയ്യുകയും ചെയ്തു . ഈ സമയത്ത്.   ജനന നിയന്ത്രണം പുരുഷന്മാർക്ക് എന്ന ജനകീയ പ്രചാരണത്തിന് നേതൃത്വം നൽകിയത് അവരുടെ മകൻ സഞ്ജയ് ഗാന്ധിയാണ്  ഏറെ കോളിളക്കം സൃഷ്ടിച്ച പ്രഖ്യാപനമായിരുന്നു ഇത്. അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള  ഇന്ദിരാഗാന്ധി നിർദ്ദേശിക്കുകയും പ്രസിഡൻറ് ഫക്രുദീൻ അലി ഫയലിൽ ഒപ്പിക്കുകയും ചെയ്തു. , 1975 ജൂലൈ മുതൽ ഓഗസ്റ്റ് വരെ കോൺഗ്രസ്  മന്ത്രിസഭയും പാർലമെൻ്റും അംഗീകരിച്ചു.രാജ്യത്തിന് ഉള്ളിൽ നിന്നും പുറത്തുനിന്നും ഭീഷണി ഉണ്ടെന്ന പേരിലാണ് അടിയന്തരാവസ്ഥ നടത്തിയത്. പ്രഖ്യാപനം ഉണ്ടായ ഉടന്‍ തന്നെ പത്രങ്ങള്‍ക്ക് മേല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ തടവിലാക്കി. ഇന്ദിര മറ്റൊന്നു കൂടി ചെയ്തു: പൗരന്‍മാര്‍ക്ക് മൗലികാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന, ഭരണഘടനയുടെ 14, 21, 22 വകുപ്പുകള്‍ നീര്‍വീര്യമാക്കി. മൗലികാവശങ്ങള്‍ക്കുവേണ്ടി കോടതിയെ സമീപിക്കാനുള്ള അവകാശം സസ്‌പെന്‍ഡ് ചെയ്തുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ ഉത്തരവ്. 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 20 വരെയാണ് രാജ്യം അടിയന്തരാവസ്ഥയെ അഭിമുഖീകരിച്ചത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടനെ തന്നെ ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളെയും ഇന്ദിര കസ്റ്റഡിയിലെടുത്തു. വിജയരാജേ സിന്ധ്യ, ജയപ്രകാശ് നാരായണ്‍, രാജ് നാരായണ്‍, മൊറാര്‍ജി ദേശായി, ചൗധരി ചരണ്‍സിങ്, ജീവത് രാം കൃപലാനി, അടല്‍ ബിഹാരി വാജ്പേയി, ജോര്‍ജ് ഫെര്‍ണാണ്ടസ് , ലാല്‍ കൃഷ്ണ അദ്വാനി, അരുണ്‍ ജെയ്റ്റ്ലി എന്നിങ്ങനെ പലരും അറസ്റ്റിലായി. ആര്‍എസ്എസും ജമായത്തെ ഇസ്ലാമിയും അടക്കമുള്ള പല സംഘടനകളും രാജ്യത്ത് നിരോധിക്കപ്പെട്ടു. അക്കാലത്തുതന്നെയാണ് ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരായ ബറോഡാ ഡയനാമൈറ്റ് കേസ്,  കേരളത്തെ നടുക്കിയ രാജന്‍ ഉരുട്ടിക്കൊലക്കേസ് ഒക്കെ നടക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത്
പൊതു-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കപ്പെട്ടിട്ടുണ്ടായിരുന്നു.