ന്യൂയോർക്ക്:ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസുകാരനായ താനേദറിന്റെ നേതൃത്വത്തിൽ, ഒരു കൂട്ടം യുഎസ് എം പി മാർ ജനപ്രതിനിധിസഭയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ നിർദ്ദേശം ഉന്നയിച്ചു. രാജ്യ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെ ദേശീയ ആഘോഷ ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയമാണ് എം പി മാർ അവതരിപ്പിച്ചത്. ജനാധിപത്യ മൂല്യങ്ങളിൽ വേരൂന്നിയ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ശക്തമായ പങ്കാളിത്തം ആഗോള ജനാധിപത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും എല്ലാ രാജ്യങ്ങൾക്കും സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പരിപോഷിപ്പിക്കുകയും ചെയ്യുമെന്ന വിശ്വാസം പ്രമേയം പ്രകടിപ്പിച്ചു.
താനേദാർ അവതരിപ്പിച്ചതും കോൺഗ്രസുകാരനായ ബഡി കാർട്ടറും ബ്രാഡ് ഷർമനും ചേർന്ന് പിൻ താങ്ങുകയും ചെയ്ത പ്രമേയം ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ദേശീയ ദിനം’ ആയി പ്രഖ്യാപിക്കാനാണ് ആവശ്യപ്പെട്ടത്.
ജൂൺ 22-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക അമേരിക്കൻ സന്ദർശനം , സ്വാതന്ത്ര്യം, ജനാധിപത്യം, ബഹുസ്വരത, നിയമവാഴ്ച, എന്നിവയോടുള്ള പൊതുതാൽപ്പര്യങ്ങൾ, എന്നിവയിൽ അധിഷ്ഠിതമായ വിശ്വാസത്തിന്റെയും പരസ്പര ധാരണയുടെയും ആവശ്യത്തെ ഊന്നി പറഞ്ഞിരുന്നു. .ഇന്ത്യൻ വംശജരായ അമേരിക്കക്കാർ സർക്കാർ ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ, നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ വിവിധ നിലകളിൽ യുഎസിലെ പൊതുജീവിതം മെച്ചപ്പെടുത്തുന്നുണ്ട്. അവർ യുഎസ് ഭരണഘടനയുടെ തത്വങ്ങൾ ശുഷ്കാന്തിയോടെ ഉയർത്തിപ്പിടിക്കുകയും രാജ്യത്തിന്റെ വൈവിധ്യത്തെ സമ്പന്നമാക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നു, പ്രമേയം പറഞ്ഞു.

