മുണ്ടക്കയ്യിൽ മോഹൻലാൽ എത്തി;എത്തിയത് ലെഫ്റ്റനന്റ് കേണല്‍ റോളിൽ.

കൽപ്പറ്റ: ഉരുള്‍പൊട്ടലില്‍ തകർന്ന വയനാട്ടിലേക്ക് മോഹൻലാല്‍ എത്തി. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹൻലാല്‍ സൈനിക യൂണിഫോമിലാണ് എത്തിയത്.മേപ്പാടിയിലാണ് അദ്ദേഹം എത്തിയത്. ആർമി ക്യാംപിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി സംസാരിച്ചു.രക്ഷാപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമേകുകയാണ് ലാലിന്റെ ലക്ഷ്യം.

കേരളത്തില്‍ സൈന്യം നടത്തുന്ന ഏറ്റവും ദുഷ്‌കരമായ രക്ഷാ ദൗത്യമാണ് മുണ്ടക്കൈയിലേത്. ഈ സാഹചര്യത്തിലാണ് സേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഒരാള്‍ കൂടിയായ ലാല്‍ എത്തിയത്. സൈനിക നേതൃത്വത്തോട് ലാല്‍ കാര്യങ്ങള്‍ തിരക്കി. കൂടിയാലോചനകളും ഉണ്ടായി. അതിന് ശേഷമാണ് ദുരന്ത ബാധിത സ്ഥലത്തേക്ക് പോയത്. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ ഇന്ന് സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപയാണ് നടന്‍ നല്‍കിയത്. 2018ല്‍ ഉണ്ടായ മഹാപ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു. 

അവിടെ നിന്ന് ചൂരല്‍മലയിലേക്ക് പോവുകയാണ്. തുടര്‍ന്ന് അദ്ദേഹം മുണ്ടക്കൈയിലേക്ക് പോകും. അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല ദുരിതാശ്വാസക്യാംപുകളിലും സന്ദര്‍ശനം നടത്തും. കോഴക്കോട് നിന്ന് സൈനിക വാഹനത്തിലാണ് അദ്ദേഹം വയനാട്ടിലെത്തിയത്.

മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നിട്ടുണ്ട്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്ബിളുകള്‍ ശേഖരിച്ചു. 206 പേരെ ഇനിയും കണ്ടെത്താന്‍ ആയിട്ടില്ല. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്ബുകളിലായി 9328 പേരാണ് കഴിയുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സഹായമെത്തുകയാണ്.

എന്നാൽ ഗവൺമെൻറ്  ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചത് – 215

പുരുഷന്‍   – 98
സ്ത്രീ           -87
കുട്ടികള്‍    -30

ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം – 148
 
കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ എണ്ണം – 143

പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹങ്ങ
ളുടെ എണ്ണം – 212

പോസ്റ്റുമോര്‍ട്ടം ചെയ്ത ശരീര ഭാഗങ്ങളുടെ എണ്ണം-140

ജില്ലാ ഭരണകൂടത്തിന് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം -62

ജില്ലാ ഭരണകൂടത്തിന് കൈമാറിയ ശരീരഭാഗങ്ങളുടെ എണ്ണം – 87

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം – 29

ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം – 119

ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചവരുടെ എണ്ണം- 504

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ – 82

ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയവര്‍- 205 എന്നിങ്ങനെയാണ്.