പി ടി ഐ യുടെ സ്ഥാപക അംഗത്തെ വെടിവച്ച് കൊന്നു.

ലാഹോർ:പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻൻ്റെ നേതൃത്വത്തിലെ പാർട്ടി പി ടി ഐയിലെ മുതിർന്ന നേതാവിനെ വെടിവെച്ച്‌ കൊലപെടുത്തി.പാർട്ടിയുടെ മുതിർന്ന നേതാവ് ഡോ ഷാഹിദ് സിദ്ദീഖ് ഖാനെയാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച്ച ലാഹോറിലെ പള്ളിയില്‍ നടന്ന പ്രാർത്ഥന കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്ബോഴായിരുന്നു ഷാഹിദ് സിദ്ദീഖിന് നേരെ അജ്ഞാതർ വെടിയുതിർത്തത്.

രണ്ട് ബൈക്കുകളിലായി വന്ന നാല് അംഗ സംഘമാണ് ഷാഹിദ് സിദ്ദീഖിന് നേരെ വെടിയുതിർത്തത്. വെടിയുതിർത്ത ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തെ വെടിയേറ്റ മുറിവുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരിച്ച ഡോ.സിദ്ദിഖ് പിടിഐ സർക്കാരിൻ്റെ കാലത്ത് ലാഹോർ ട്രാൻസ്‌പോർട്ട് കമ്പനി ചെയർമാനായും പ്രവർത്തിച്ചിരുന്നു.

പഞ്ചാബ് പോലീസ് മേധാവി ഉസ്മാൻ അൻവർ കുറ്റവാളികളെ  പിടികൂടാൻ അടിയന്തര നടപടിക്ക് ഉത്തരവിടുകയും ഡിഐജി ഓപ്പറേഷൻസിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തു.

കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാൻ മോഡൽ ടൗൺ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചതായി എസ്എസ്പി ഇൻവെസ്റ്റിഗേഷൻസ്, കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് പരിശോധിച്ച ഡോ അനൂഷ് മസൂദ് മാധ്യമങ്ങളോട് പറഞ്ഞു.