വിനേഷ് ഫോഗട്ട് കോൺഗ്രസിലേക്ക്.

ന്യൂഡൽഹി :ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒളിമ്ബ്യന്‍മാരായ വിനേഷ് ഫോഗട്ടും, ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേരുംവിനേഷ് ഫോഗട്ട് ഹരിയാനയിലെ ജുലാന സീറ്റില്‍ നിന്ന് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ജനനായക് ജന്‍താ പാര്‍ട്ടിയുടെ അമര്‍ജീത് ധന്‍ഡയാണ് ഇവിടുത്തെ എം എല്‍ എ.

സെപ്റ്റംബര്‍ നാലിന് ഇരു ഗുസ്തിതാരങ്ങളും രാഹുല്‍ ഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും റെയില്‍വേയിലെ ഉദ്യോഗം രാജിവച്ചു കഴിഞ്ഞു. കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ വിനേഷ് എത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് വച്ചാണ് വിനേഷും ബജ്രംഗ് പുനിയയും പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നത്.