ടൊറണ്ടോ :കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഗവൺമെന്റിനെ തിരിച്ചടി.സിക്ക് സംഘടനയുടെ പിന്തുണയാണ് ജസ്റ്റിൻ ട്രൂഡോയ്ക്ക് നഷ്ടമായത് .എന്നും ഇന്ത്യയ്ക്കെതിരെ നിലപാടെടുത്ത സംഘടനയാണ് ജസ്റ്റിൻ ക്രൂഡോയുടെ ന്യൂനപക്ഷ ഗവൺമെന്റിന് പിന്തുണച്ചിരുന്നത്.ഇന്നലെയാണ് ജസ്റ്റിൻ നയിക്കുന്ന ന്യൂനപക്ഷ ലിബറൽ ഗവൺമെൻ്റിനുള്ള പിന്തുണ ഡെമോക്രാറ്റിക് പാർട്ടി പിൻവലിച്ചത്.
ഭരണം തുടരുമെന്നും സാമൂഹിക പരിപാടികളിലൂടെ മുന്നോട്ട് പോകുമെന്നും വാഗ്ദാനം ചെയ്തുകൊണ്ട്, ഇടതുപക്ഷ ചായ്‌വുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് ജഗ്മീത് സിംഗ് 2022 ലാണ് ട്രൂഡോയുടെ പാർട്ടിയുമായി കരാർ ഉണ്ടാക്കിയത്.
2025 ഒക്ടോബർ അവസാനത്തോടെ യാണ് കാനഡയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. “ജസ്റ്റിൻ ട്രൂഡോ കോർപ്പറേറ്റ് അത്യാഗ്രഹത്തിന് എപ്പോഴും വിധേയനാകുമെന്ന് വീണ്ടും വീണ്ടും തെളിയിച്ചു,” സിംഗ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു, അടുത്ത തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. “ലിബറലുകൾ ആളുകളെ താഴേക്ക് നയിച്ചു – അവർ മറ്റൊരു അവസരം അർഹിക്കുന്നില്ല.”

