തിരുവനന്തപുരം:സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി.വയനാട്ടില്‍ പതിനാറ് സ്ഥാനാർഥികളും പാലക്കാട് 12 സ്ഥാനാർഥികളും ചേലക്കരയില്‍ ഏഴ് സ്ഥാനാർഥികളുമാണ് മത്സരരംഗത്തള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30-നാണ്.
വയനാട്.
ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി വാധ്ര (കോണ്‍ഗ്രസ്), സത്യൻ മൊകേരി (സിപിഐ), നവ്യാ ഹരിദാസ് (ബിജെപി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബറോജ്ഗർ സംഘ് പാർട്ടി), ജയേന്ദ്ര കർഷൻഭായി റാത്തോഡ് (റൈറ്റ് ടു റീകോള്‍ പാർട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാർട്ടി), ദുഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാർട്ടി), എ സീത (ബഹുജൻ ദ്രാവിഡ പാർട്ടി), സ്വതന്ത്രസ്ഥാനാർഥികളായ അജിത്ത് കുമാർ. സി, ഇസ്മയില്‍ സബിഉള്ള, എ. നൂർമുഹമ്മദ്, ഡോ. കെ. പത്മരാജൻ, ആർ. രാജൻ, രുഗ്മിണി, സന്തോഷ് ജോസഫ്, സോനുസിങ് യാദവ് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.
പാലക്കാട്.
മണ്ഡലത്തില്‍ സൂക്ഷ്മ പരിശോധനയില്‍ നാല് പേരുടെ പത്രിക തള്ളി. 12 സ്ഥാനാർഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരൻമാരുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ (കോണ്‍ഗ്രസ്), സരിൻ.പി (എല്‍ഡിഎഫ് സ്വതന്ത്രൻ), സി. കൃഷ്ണകുമാർ (ബിജെപി), രാഹുല്‍.ആർ മണലാഴി വീട് (സ്വതന്ത്രൻ), ഷമീർ ബി (സ്വതന്ത്രൻ), രമേഷ് കുമാർ (സ്വതന്ത്രൻ), സിദ്ധീഖ്. വി (സ്വതന്ത്രൻ), രാഹുല്‍ ആർ വടക്കാന്തറ (സ്വതന്ത്രൻ), സെല്‍വൻ എസ് (സ്വതന്ത്രൻ), കെ ബിനുമോള്‍ (സിപിഎം- ഡെമ്മി), രാജേഷ് എം (സ്വതന്ത്രൻ), എൻ.ശശികുമാർ (സ്വതന്ത്രൻ)എന്നിവരാണ് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥികള്‍.
ചേലക്കര.
ഏഴുപേരാണ് ചേലക്കരയില്‍ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. യുആർ പ്രദീപ് (സിപിഎം), കെ.ബാലകൃഷ്ണൻ (ഭാരതീയ ജനതാ പാർട്ടി), രമ്യ ഹരിദാസ് (ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസ്) എന്നിവരാണ് ചേലക്കരയിലെ പ്രധാന സ്ഥാനാർഥികള്‍.

