മീനങ്ങാടി: പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം കേന്ദ്ര സർക്കാരിനുള്ള നല്ലൊരുസന്ദേശമാകുമെന്ന് ശശി തരൂർ എം പി
മീനങ്ങാടിയിൽ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . വീട്ടമ്മ കൂടിയായ പ്രിയങ്ക കുടുംബിനികളായ സത്രീകളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന നേതാവ് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിലധികം ഉറപ്പിക്കുന്നതിനുള്ള തീവ്ര പ്രചരണമാണ് മീനങ്ങാടിയിലും നടന്ന് വരുന്നത്. പ്രിയങ്കാ ഗാന്ധി മീനങ്ങാടിയിൽ നടത്തിയ റോഡ് ഷോയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട മീനങ്ങാടിയിലെ യു ഡി എഫ് പ്രവർത്തകർ പ്രിയങ്കക്ക് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് . പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും താഴെ തട്ടിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായാണ് മീനങ്ങാടിയിൽ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചത്.
ഓഫീസ് ശശി തരൂർ എംപി പ്രവർത്തകർക്ക് തുറന്ന് നൽകി.
പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം കേന്ദ്ര സർക്കാരിനുള്ള സന്ദേശം: ശശി തരൂർ .

