കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള 10 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി.തിങ്കളാഴ്ച മുല്ലത്തീവിന് സമീപം അലംപിലില്‍നിന്നാണ് ഇവര്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.
ഇവര്‍ സഞ്ചരിച്ച ബോട്ടും പിടികൂടിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ ട്രിങ്കോമാലിയിലെ ഫിഷറീസ് അധികൃതര്‍ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

