ലാഹോർ :പാക്കിസ്ഥാനില്‍ പാർലമെന്റ് പിരിച്ചു വിട്ടു.പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ നിര്‍ദേശപ്രകാരം പ്രസിഡൻ്റ് ആരിഫ് ആല്‍വിയാണ് പാർലമെന്റ് പിരിച്ചു വിട്ടത്.ഭരണഘടനയുടെ ആർട്ടിക്കിൾ 58 പ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ടതായി പറഞ്ഞ ഐവാൻ-ഇ-സദർ ആണ് പാർലമെന്റ് പിരിച്ചുവിടുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെരീഫ് ബുധനാഴ്ച പ്രസിഡന്റ് അൽവിക്ക് കത്തെഴുതുകയും ദേശീയ അസംബ്ലിയുടെ അഞ്ച് വർഷത്തെ ഭരണഘടനാ കാലാവധി അവസാനിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
പാക്കിസ്ഥാൻ പാർലമെന്റ് പിരിച്ചു വിട്ടു.

