കാബൂള്‍ : അഫ്ഗാസ്ഥാനിലെ താലിബാൻ ഭരണകൂടം കഴിഞ്ഞ വര്‍ഷം റദ്ദാക്കിയത് 216 സഹായ സംഘടനകളുടെ ലൈസൻസ്. ഭരണകൂടത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് താലിബാൻ അധികൃതർ.റദ്ദാക്കിയവയില്‍ നാലെണ്ണം വിദേശ സംഘടനകളാണ്. അതേ സമയം, നിബന്ധനകള്‍ പാലിച്ചാല്‍ ഇവയ്ക്ക് വീണ്ടും ലൈസൻസ് നല്‍കുമെന്ന് താലിബാന്റെ സാമ്ബത്തിക സഹമന്ത്രി അബ്ദുള്‍ ലതീഫ് നസാരി പറഞ്ഞു.നേരത്തെ, സ്വീഡനിൽ വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ കത്തിച്ചതിൽ പ്രതികരണമായി ഇസ്ലാമിക് എമിറേറ്റ്, അഫ്ഗാനിസ്ഥാനിലെ സ്വീഡന്റെ എല്ലാത്തരം പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു.
അഫ്ഗാനികൾക്ക് സഹായം ആവശ്യമില്ല; താലിബാൻ പൂട്ടിട്ടത് നൂറ് കണക്കിന് ചാരിറ്റി സംഘടനകളെ .

