പട്ടാള അട്ടിമറിയെ തുടർന്ന് കലാപം രൂക്ഷമായ നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ ഒഴിഞ്ഞു പോകണമെന്ന് വിദേശകാര്യ നിർദ്ദേശം നൽകി.ആവശ്യമുള്ളവർ മാത്രം തുടർന്നാൽ മതി. വിമാനത്താവളങ്ങൾ അടച്ചതിനാൽ റോഡ് മാർഗമേ പുറത്തു കടക്കാൻ കഴിയൂ എന്നും ജാഗ്രത വേണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. നൈജറിലേക്ക് അടുത്ത ദിവസങ്ങളിൽ യാത്ര വേണ്ടെന്നും നിർദ്ദേശമുണ്ട്. നൈജറിലുള്ള എല്ലാ ഇന്ത്യക്കാരും നിയാമിയിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണം. എംബസി ഹെൽപ്‌ലൈൻ നമ്പർ: +227 9975 9975
നൈജറിലുള്ള ഇന്ത്യൻ പൗരൻമാർ രാജ്യം വിടണം ; നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം .

