അയോഗികത നീങ്ങിയ ശേഷം രാഹുൽഗാന്ധി എംപി ആദ്യമായി കേരളത്തിൽ എത്തി. വയനാട് നീലഗിരി ജില്ലകളുടെ അതിർത്തിയായ ബത്തേരി അടുത്ത് പഴൂരിൽ രാഹുൽഗാന്ധിക്ക് പ്രവർത്തകർ സ്വീകരണം ഏർപ്പെടുത്തി. അപ്രതീക്ഷിതമായിട്ടായിരുന്നു ഇവിടെ സ്വീകരണം. പതിവിൽ നിന്നും വ്യത്യസ്തമായി ഊട്ടിയിൽ നിന്നും റോഡ് മാർഗ്ഗമാണ് അദ്ദേഹം വയനാട്ടിലേക്ക് എത്തിയത്.കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ,ഡിസിസി പ്രസിഡണ്ട് അപ്പച്ചൻ, ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.തുടർന്ന് ഇദ്ദേഹം കൽപ്പറ്റയിലേക്ക് പോയി.
രാഹുൽ ഗാന്ധി കേരളത്തിൽ എത്തി.പഴൂര് ആദ്യ സ്വീകരണം.

