ആദിത്യ എല്‍ – 1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

ആദിത്യ എല്‍ – 1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

ഇന്ത്യയുടെ ആദ്യ സൂര്യ ഗവേഷണ പേടകമായ ആദിത്യ എല്‍ – 1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം… ആദിത്യയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നും അടുത്തഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ സെപ്തംബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്നിന് നടക്കുമെന്നും ഐ.എസ്.ആര്‍.ഒ.ഇന്ത്യയുടെ ആദ്യ സൂര്യ ഗവേഷണ പേടകമായ ആദിത്യ എല്‍ – 1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ . ഇന്നലെ രാവിലെ 11.40നായിരുന്നു ഭ്രമണപഥം ഉയര്‍ത്തല്‍ നടന്നത്.

ആദിത്യയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നും അടുത്തഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ സെപ്തംബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്നിന് നടക്കുമെന്നും ഐ.എസ്.ആര്‍.ഒ . ഇനി നാല് തവണ കൂടി ഭ്രമണപഥം ഉയര്‍ത്തും. നിലവിലിപ്പോള്‍ ഭൂമിയില്‍ നിന്ന് 245 കിലോമീറ്ററിനും 22,459 കിലോമീറ്ററിനും ഇടയിലുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യയുടെ സ്ഥാനം.ദൗത്യത്തില്‍ 125 ദിവസം കൊണ്ട് ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷമാണ് ആദിത്യ സൂര്യനെ വലംവച്ചു തുടങ്ങുക. ശനിയാഴ്ച രാവിലെ 11.50നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് പി.എസ്.എല്‍.വി – എക്‌സ്.എല്‍.സി 57 റോക്കറ്റില്‍ ആദിത്യയുടെ വിക്ഷേപണം നടന്നത്.