എറണാകുളം: കേരളത്തില്‍ നടന്ന 300 കോടി രൂപയുടെ അന്താരാഷ്ട്ര ഹവാല ഇടപാടില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.കോട്ടയം സ്വദേശികളായ വി എസ് സുരേഷ് ബാബു,എ കെ ഷാജി, ഏറ്റുമാനൂര്‍ സ്വദേശി മുഹമ്മദ് ഷിബു മുഹമ്മദ് ഷിജു,, എറണാകുളം സ്വദേശി സിറാജ് എന്നിവരെ ആണ് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തടങ്കലിലാക്കിയത്.ഈ മാസം മൂന്നിന് കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോഫെ പോസ പ്രകാരം തിരുവനന്തപുരം സെൻട്രല്‍ ജയില്‍ അടച്ചു. പ്രതികള്‍ ഫോറെക്സ് മണി എക്സ്ചേഞ്ച്, ജ്വല്ലറികള്‍, ഗിഫ്റ്റ് ഷോപ്പുകള്‍ എന്നിവയുടെ മറവില്‍ ആണ് ഹവാലാ ഇടപാട് നടത്തിയതെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഒന്നരദശകമായി ഹവാല ഇടപാടുകൾ നടത്തുന്നവരാണ് ഇവരെല്ലാമെന്ന് ഇ.ഡി. വ്യക്തമാക്കുന്നു. സുരേഷ് ബാബു 240 കോടി രൂപയുടെ നഴ്‌സ് വ്യാജറിക്രൂട്ട്‌മെന്റ് കേസിലും പ്രതിയാണ്.
300 കോടിയുടെ ഹവാല ഇടപാട് കേരളത്തിൽ അഞ്ചുപേർ ഇ ഡി കസ്റ്റഡിയിൽ .

