66,000 യുക്രെയ്ൻ സൈനികരെ തങ്ങൾ വധിച്ചെന്ന് റഷ്യ.

കീവ്:യുക്രെയ്ൻയുദ്ധം ആരംഭിച്ചശേഷം 66,000 യുക്രെയ്ൻ സൈനികര്‍ കൊല്ലപ്പെട്ടുവെന്നു റഷ്യൻ പ്രതിരോധ മന്ത്രി സെര്‍ഗെയ് ഷോയ്ഗു അവകാശപ്പെട്ടു.7600 ആയുധങ്ങളും യുക്രെയ്നു നഷ്ടമായതായി പ്രതിരോധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

159 ഹിമാര്‍സ് റോക്കറ്റുകള്‍, ആയിരത്തിലധികം ഡ്രോണുകള്‍, 13 ക്രൂസ് മിസൈലുകള്‍ എന്നിവ കഴിഞ്ഞ ഒരു മാസത്തിനിടെ റഷ്യൻ സൈന്യം തകര്‍ത്തതായും ഷോയ്ഗു കൂട്ടിച്ചേര്‍ത്തു.