താലിബാൻ അക്രമണം; 4 പാക്ക് സൈനികർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താൻ അതിര്‍ത്തിക്കടുത്തുള്ള രണ്ട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ താലിബാൻ ഭീകരര്‍ ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വടക്കുപടിഞ്ഞാറൻ ഖൈബര്‍-പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ചിത്രാല്‍ ജില്ലയിലാണ് സംഭവം. ഇന്നലെയാണ് ആധുനിക ആയുധങ്ങളുമായി ഒരു സംഘം ഭീകരര്‍ പാകിസ്താൻ-അഫ്ഗാനിസ്താൻ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന രണ്ട് പാകിസ്താൻ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചത്. ഏറ്റുമുട്ടലിനിടെ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പാകിസ്താൻ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ പിടിയിലായ സൈനികര്‍ താലിബാൻ പോരാളികള്‍ക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നവീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.